മദ്യഷാപ്പ് മലയിൽവെച്ചാലും വേണ്ടവർ അവിടെയെത്തും –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പാതയോരത്തെ മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി ഡിസംബർ 15ന് പുറപ്പെടുവിച്ച വിധിക്കെതിരെ അവസാന നിമിഷം കോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മദ്യമുതലാളിമാരോട് ചോദിച്ചു. മദ്യഷാപ്പുകൾ മലയിൽ കൊണ്ടുെവച്ചാലും മദ്യം കുടിക്കേണ്ടവർ അവിടെ എത്തുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായെപ്പട്ടു.
വിധിയിൽ ഇളവ് തേടി സംസ്ഥാനങ്ങളും മദ്യവിൽപനശാലകളും നൽകിയ ഹരജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. പൊതുജനാരോഗ്യം മുൻ നിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മദ്യനിരോധനമല്ല വിധിയിലൂടെ ലക്ഷ്യം െവച്ചതെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു. കോടതി വിധി ലക്ഷ്യം വെച്ചത് മദ്യനിരോധനമല്ല. മറിച്ച് മാറ്റിസ്ഥാപിക്കലാണ്. ഒരു സംസ്ഥാനം മുഴുവൻ ഉണ്ടായിട്ടും 500 മീറ്റർ മാറ്റിസ്ഥാപിക്കാൻ സ്ഥലമില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മാറ്റിസ്ഥാപിക്കണമെന്ന വിധി നടപ്പാക്കിയാൽ മലയിൽ കൊണ്ടുപോയി സ്ഥാപിക്കേണ്ടിവരുമെന്ന് ഹിമാചൽ പ്രദേശിലെ മദ്യവിൽപനശാലകൾ വാദിച്ചപ്പോൾ, മദ്യം കുടിക്കേണ്ടവർ മലയിൽ കൊണ്ടുെവച്ചാലും അവിടെ എത്തുമെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. വിധിയിൽ മാറ്റം വരുത്താൻ പാടില്ലെന്നും അമേരിക്കയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന വ്യക്തിക്ക് നേരെ കേസെടുക്കുന്നതിനൊപ്പം അയാൾക്ക് മദ്യം വിറ്റ വിൽപനശാലക്കെതിരെ നഷ്ടപരിഹാരത്തിന് നടപടിയെടുക്കുന്നുണ്ടെന്നും മാഹി പ്രൊഹിബിഷൻ കൗൺസിലിന് വേണ്ടി ഹാജരായ മനോജ് വി. ജോർജ് ചൂണ്ടിക്കാട്ടി.
വിധിയോട് എതിർപ്പില്ലെന്നും നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും കേരളത്തിലെ ബിവറേജസ് കോർപറേഷനും കൺസ്യൂമർ ഫെഡിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും പി.വി. ദിനേശും ആവശ്യപ്പെട്ടു. വിധി നടപ്പാക്കുന്നത് മൂലം ബിവറേജസ് കോർപറേഷെൻറ 240 ഔട്ട്‌ലെറ്റുകളിൽ 170 എണ്ണവും കൺസ്യൂമർ ഫെഡിെൻറ 39 മദ്യവിൽപനശാലകളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. അതിെൻറ നടപടികൾ പുരോഗമിച്ചുവരുകയാണ്. അതിനാൽ കൂടുതൽ സമയം അനുവദിക്കണം. കേരളത്തിൽ സ്വകാര്യ വ്യക്തികൾക്ക് മദ്യവിൽപനശാലകൾ നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. മദ്യവിൽപനശാലകളിൽ ബാർ ഹോട്ടലുകൾ ഉൾപ്പെടുമോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അഭിഭാഷകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.