ഡാം തുറക്കുന്നത് കാണാൻ ഇടുക്കിയിലേക്ക് വരേണ്ട; സെൽഫിക്കും വിലക്ക്
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുന്ന കാഴ്ച കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് നിർദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇടുക്കി ജില്ലാഭരണകൂടത്തിന് നിർദേശം നൽകിയത്. അണക്കെട്ട് തുറക്കുമ്പോൾ ജലനിരപ്പ് ഉയരാനിടയുള്ള മരിയാപുരം, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തുക്കുടി എന്നീ അഞ്ചു പഞ്ചായത്തുകളിൽ വിനോദ സഞ്ചാരം വിലക്കാനാണ് നിർദേശം.
അണക്കെട്ട് തുറക്കുമ്പോൾ നദീ തീരത്തോ പാലത്തിലോ ആളുകളെ കൂടി നിൽക്കാൻ അനുവദിക്കരുത്. നദീതീരത്തിന് 100 മീറ്റർ ദൂര പരിധിയിലേക്ക് ആളുകളെ പ്രവേശിക്കാൻ അനുവദിക്കരുത്. വെള്ളം ഉയരുമ്പോൾ സെൽഫിയോ ചിത്രങ്ങളോ എടുക്കാൻ അനുവദിക്കരുതെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർെക്കതിരെ നടപടികളെടുക്കാനും നിർദേശമുണ്ട്.
അണക്കെട്ട് നേരത്തെ തുറന്നേക്കും
ഇടുക്കി അണക്കെട്ട് നേരത്തെ തുറന്നേക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. 2397 അടിയിൽ 40 സെൻറീമീറ്ററാണ് ഷട്ടർ തുറക്കുക. മൂന്നു മുതൽ നാലു മണിക്കൂർ വരെയായിരിക്കും ആദ്യഘട്ടം. ഇതിന് മുമ്പായി ജനങ്ങൾക്ക് ഉച്ചക്ക് മുമ്പ് നോട്ടീസ് നൽകുകയുംചെറു പാലങ്ങളിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യും. ഷട്ടർ തുറക്കും മുമ്പ് ദുരിതാശ്വസ ക്യാമ്പുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുതോണി: സേനയും സജ്ജം
തിരുവനന്തപുരം: ചെറുതോണി ഡാമിെൻറ ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ കര-നാവിക-വ്യോമസേന സജ്ജം. ദുരന്തനിവാരണ അതോറിറ്റി നിർദേശപ്രകാരമാണ് നടപടി. വ്യോമസേന ഹെലികോപ്ടർ അടക്കം വിന്യസിക്കാൻ സജ്ജമായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ചെറുബോട്ടുകൾ വിന്യസിക്കാൻ അതിർത്തിരക്ഷാസേനയും രംഗത്തുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒാരോ സംഘം വീതം എറണാകുളത്തും തൃശൂരും ഇടുക്കിയിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.