Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ മാധ്യമങ്ങളിൽ...

സർക്കാർ മാധ്യമങ്ങളിൽ ‘ദലിത്​’ പദം ഉപയോഗിക്കുന്നത് നിരോധിച്ചു 

text_fields
bookmark_border
dalit-
cancel
തൃ​ശൂ​ർ: സ​ർ​ക്കാ​റി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ച്ച​ടി, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ദ​ലി​ത്​ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. പ​ട്ടി​ക​ജാ​തി-​ഗോ​ത്ര​വ​ർ​ഗ ക​മീ​ഷ​​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ എ​ളു​പ്പ​ത്തി​ലു​ള്ള വി​ശേ​ഷ​ണ പ​ദ​മാ​യി ദ​ലി​ത്​ എ​ന്നാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹ​രി​ജ​ൻ, ദ​ലി​ത്​ തു​ട​ങ്ങി​യ പ​ദ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നും ഈ ​പ​ദ​ങ്ങ​ൾ അ​ച്ച​ടി, ദൃ​ശ്യ, ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ പ​ട്ടി​ക​ജാ​തി-​ഗോ​ത്ര വ​ർ​ഗ ക​മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചു. 
പ​രാ​തി​യു​ടെ പ​ക​ർ​പ്പു​ൾ​പ്പെ​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന് ക​മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​െൻറ പ്ര​തി​മാ​സ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യ സ​മ​കാ​ലി​ക ജ​ന​പ​ഥം, കേ​ര​ള കോ​ളി​ങ് എ​ന്നി​വ​യി​ലും മ​റ്റ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ, ശ്ര​വ്യ പ്ര​ചാ​ര​ണോ​പാ​ധി​ക​ളി​ലും ദ​ലി​ത്, ഹ​രി​ജ​ൻ, ഗി​രി​ജ​ൻ പ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ ല​ക്കം ത​യ​റാ​വു​ന്ന​ത്. സ്വ​കാ​ര്യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച്​ നി​ർ​ദേ​ശ​മി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmediaGovernmentbanmalayalam news
News Summary - Ban the word Dalit in government medias - Kerala news
Next Story