ബന്ദിപ്പൂര്‍ വനമേഖലയിലെ കാട്ടുതീ ശമിക്കുന്നു
text_fieldsസുല്‍ത്താന്‍ ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ ഒരാഴ്ചയായി തുടരുന്ന കാട്ടുതീ ശമിക്കുന്നു. ശക്തമായി എവിടെയും തീ കത്തുന്നില്ളെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്‍ബേഗൂര്‍ ഭാഗത്ത് മാത്രമാണ് തീയുള്ളത്. വയനാട് വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തികളില്‍ വനപാലകര്‍ ഇപ്പോഴും കാവല്‍ തുടരുകയാണ്. കര്‍ണാടക വനത്തില്‍ പലയിടത്തും കത്തിത്തീര്‍ന്ന മരക്കുറ്റികളില്‍നിന്ന് പുകയുയരുന്നുണ്ട്. അഞ്ച് റേഞ്ചുകള്‍ ഏറക്കുറെ കത്തിയമര്‍ന്നു.
വനപാലകര്‍ ശക്തമായ പ്രതിരോധം തീര്‍ത്തതിനാല്‍ മാത്രമാണ് വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരാതിരുന്നത്. ഇതിനിടെ, മുത്തങ്ങ റേഞ്ചിലെ പൊന്‍കുഴിയില്‍ മുളങ്കാടിനും അടിക്കാടിനും തീ പിടിച്ചെങ്കിലും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് അണച്ചു.
ബന്ദിപ്പൂരില്‍ പതിനായിരത്തോളം ഏക്കര്‍ വനം കത്തിത്തീര്‍ന്നെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും പലയിടത്തും തീയെരിയുന്നതിനാല്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല. കാറ്റിന്‍െറ ഗതിയനുസരിച്ച് തീ പടരാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് വനാതിര്‍ത്തിയിലെ കാവല്‍ പൂര്‍വരീതിയില്‍ തുടരുന്നത്. കാട് കത്തിയതോടെ വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി ഗ്രാമങ്ങളിലേക്കിറങ്ങുന്നത് തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.