ബംഗളൂരുവിൽ മലയാളി യുവാവിെൻറ പണവും മൊബൈൽ ഫോണും കവർന്നു
text_fieldsബംഗളൂരു: നഗരത്തിൽ ഒാേട്ടാ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം മലയാളി യുവാവിെൻറ 65,000 രൂപയും മൊൈബൽ ഫോണും കവർന്നു. ജോയ് ആലുക്കാസിെൻറ നിർമാണ കമ്പനിയിൽ സൈറ്റ് എൻജിനീയർ ആയ തൃശൂർ സ്വദേശി രഞ്ജിത് (24) ആണ് കവർച്ചക്കിരയായത്. കഴിഞ്ഞദിവസം രാത്രി 11ന് അൾസൂർ റോഡിലാണ് സംഭവം.
ജോലി ആവശ്യാർഥം ഇൗറോഡ് പോകാൻ ബസിൽ കയറുന്നതിന് കലാസിപ്പാളയത്തേക്ക് മണിപ്പാൽ സെൻററിന് സമീപത്തുനിന്നാണ് ഒാേട്ടാ വിളിച്ചത്. എന്നാൽ, കലാസിപ്പാളയത്തിന് പകരം ബി.ടി.എം ലേഒൗട്ടിലെ വിജനമായ സ്ഥലത്താണ് ഒാേട്ടാ ഡ്രൈവർ രഞ്ജിത്തിനെ എത്തിച്ചത്. ഇവിടെ രണ്ട് ഒാേട്ടാ ഡ്രൈവർമാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സ്ഥലം പരിചയമില്ലാത്ത രഞ്ജിത്തിനോട് ബി.ടി.എം ലേഒൗട്ടിൽ ഇറങ്ങണമെന്നും 600 രൂപ ഒാേട്ടാചാർജ് നൽകണമെന്നും ഡ്രൈവർ തർക്കിച്ചു. എന്നാൽ, തനിക്ക് പോേകണ്ടത് കലാസിപ്പാളയത്തേക്കാണെന്നും കൂടുതൽ തുക തരാനാവില്ലെന്നും വാദിച്ച രഞ്ജിത്തിെൻറ അടുത്തേക്ക് മറ്റു രണ്ട് ഒാേട്ടാഡ്രൈവർമാരുമെത്തി. ഇതിലൊരാൾ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ചു.
പഴ്സിൽ 65,000 രൂപയോളം ഉണ്ടായിരുന്നു. രഞ്ജിത് ഒാേട്ടായിൽനിന്ന് ഇറങ്ങിയതോടെ കൊണ്ടുവന്ന ഒാേട്ടാഡ്രൈവറും വേഗത്തിൽ വണ്ടിയോടിച്ച് രക്ഷപ്പെട്ടു. ഒടുവിൽ അതുവഴി വന്ന മെറ്റാരു ഒാേട്ടായിൽ രഞ്ജിത് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരോടൊപ്പം മൈക്കോ ലേഒൗട്ട് പൊലീസ് സ്റ്റേഷനിൽചെന്ന് പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് രഞ്ജിത്തിെൻറ സഹപ്രവർത്തകനായ ആനന്ദ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് മടിവാളയിൽവെച്ച് ഇതേ കമ്പനിയിലെ ജീവനക്കാരനായ ജ്യോതിഷിെൻറ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.