ബാങ്ക് അക്കൗണ്ട് വിഷയം: വിദ്യാർഥിക്ക് സഹായം വൈകരുതെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) എം.എ. സൈക്കോളജിക്ക് പഠിക്കുന്ന മത്സ്യ തൊഴിലാളി കുടുംബാംഗത്തിന് ഫിഷറീസ് വകുപ്പ് നൽകുന്ന സാമ്പത്തിക സഹായം സർവകലാശാലക്ക് അക്കൗണ്ടുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ കാലതാമസം കൂടാതെ നിക്ഷേപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ധനസഹായം എസ്.ബി.ഐ അക്കൗണ്ടിൽ മാത്രം നിക്ഷേപിക്കുമെന്ന ഫിഷറീസിന്‍റെ നിലപാട് തിരുത്തണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ മാത്രമാണ് അക്കൗണ്ടുള്ളത്. എസ്.ബി.ഐയിൽ പണം നിക്ഷേപിച്ചാൻ അതിന്റെ പ്രയോജനം വിദ്യാർഥിക്ക് ലഭിക്കുകയില്ല. ഇക്കാരണത്താലാണ് ബാങ്ക് മാറ്റാൻ കമീഷൻ നിർദ്ദേശിച്ചത്. മാരാരിക്കുളം തെക്ക് സ്വദേശി ജോസ് കിരൺ നൽകിയ പരാതിയിലാണ് നടപടി. ഓഖി ദുരന്തത്തിൻ സർക്കാർ ക്യാമ്പിൽ കഴിയേണ്ടി വന്നയാളാണ് പരാതിക്കാരൻ.
പഠനത്തിനായി ഫിഷറീസ് വകുപ്പിന് ഇ-ഗ്രാന്‍റ്സ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. പഠിക്കുന്ന സ്ഥാപനത്തിനാണ് സർക്കാർ, ഗ്രാന്‍റ് അനുവദിക്കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ നോഡൽ ബാങ്ക് എസ്.ബി.ഐയാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എറണാകുളം കത്യകടവ് ശാഖയിൽ പണം അടയ്ക്കാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.