സർട്ടിഫിക്കറ്റ് ഉൾപ്പെടെ ബാങ്ക് ജപ്തി ചെയ്തു; ജപ്തി ചെയ്ത വീട്ടിലെ സാധനങ്ങൾ ഉടമക്ക് മടക്കി നൽകണമെന്ന് കമീഷൻ
text_fieldsതിരുവനന്തപുരം: സർട്ടിഫിക്കറ്റ് ഉൾപ്പെടെ ബാങ്ക് ജപ്തി ചെയ്തതോടെ അഭിമുഖം മുടങ്ങുമെന്ന ഘട്ടത്തിൽ ഉദ്യാഗാർഥി മനുഷ്യാവകാശ കമീഷനെ സമീപിച്ചു. പാർടൈം സ്വീപ്പർ തസ്തികയിൽ 27ന് നടക്കേണ്ട ഇന്റർവ്യൂവിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവയാണ് കാനറ ബാങ്ക് കിളിമാനൂർ ശാഖ ജപ്തി ചെയ്തത്. വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്ത വീടിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ സാധനങ്ങൾ ഉടമക്ക് തിരികെ നൽകണമെന്ന് കമീഷൻ നിർദേശിച്ചു.
സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ജോലി ലഭിക്കില്ലെന്ന് പരാതിക്കാരിയായ വീട്ടുടമ കമീഷനെ അറിയിച്ചു. കാനറ ബാങ്ക് കിളിമാനൂർ ശാഖാ മാനേജർ പരാതി പരിഹരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മാർച്ചിൽ കമീഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ജനുവരി 24 നാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. വീട്ടു സാധനങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ജപ്തിചെയ്ത വീട്ടിനുള്ളിലാണ്. കിളിമാനൂർ വെള്ളല്ലൂർ വിളവൂർക്കോണം സ്വദേശി രാമദാസും സജിതയും സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.