ബാങ്ക് വായ്പ തട്ടിപ്പ്: ഹീര കമ്പനിക്കെതിരെ ഇ.ഡി കുറ്റപത്രം
text_fieldsകൊച്ചി: എസ്.ബി.ഐയിൽനിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഹീര കൺസ്ട്രക്ഷൻ കമ്പനിക്കും ഉടമകൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.
ഹീര കൺസ്ട്രക്ഷൻ കമ്പനി, മാനേജിങ് ഡയറക്ടർ അബ്ദുൽറഷീദ്, ഡയറക്ടർമാരായ സുബിൻ അബ്ദുൽ റഷീദ്, സുനിത ബീഗം, ഹീര എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം നൽകിയത്. ഇവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ഫ്ലാറ്റ് നിർമാണത്തിന് 15 കോടി വായ്പ എടുത്തശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഫ്ലാറ്റുകൾ മുഴുവൻ വിൽക്കുകയും മറ്റ് പദ്ധതികളിൽ പണം നിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. ആകെ 34.82 കോടിയുടെ കുറ്റകൃത്യം പ്രതികൾ നടത്തിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. കമ്പനിയുടെ 30 കോടിയുടെ സ്വത്ത് നേരത്തേ ഇ.ഡി കണ്ടുകെട്ടിയിരുന്നു. അറസ്റ്റിലായ അബ്ദുൽ റഷീദ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.