പിണറായിയെ ട്രോളി പി.കെ. കൃഷ്ണദാസ്, `ഒരു കറുത്ത വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് '
text_fieldsകോഴിക്കോട്: സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്‍താവനയെ ട്രോളി ബി.ജെ.പിയുടെ മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി ആകെ 5,000 കോടിയുടെ കുംഭകോണം നടന്നിരിക്കുകയാണ്. എന്നാൽ, പണം കട്ടവരെയെല്ലാം സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും കൃഷ്ണ ദാസ് ആരോപിച്ചു. കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
`കറുത്ത വറ്റ് ഒന്നേയുള്ളവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കറുത്ത വറ്റല്ല കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വെളുത്ത വറ്റൊന്നും കാണാത്തത്. ഒരു കറുത്ത വറ്റ് എന്നുപറഞ്ഞാല്‍ ഏതെങ്കിലും ഒരു ബാങ്കില്‍ നടന്ന തട്ടിപ്പാണ് എന്നല്ലേ. എന്നാല്‍, സഹകരണ വകുപ്പ് മന്ത്രി വാസവന്‍ 2022 ജൂണ്‍ 28-ന് നിയമസഭയില്‍ പ്രസ്താവിച്ചത് ഏതാണ്ട് 399 ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയുണ്ടെന്നാണ്. ഇതിൽ, അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറയുന്നത്. ഈ പ്രസ്താവന നടത്തിയത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഏതാണ്ട് 600-ൽ അധികം ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായാണ് അറിയുന്നത്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് വിശേഷിപ്പിക്കുന്നത്. ഇത്രമാത്രം കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. വാസവന്റെ പ്രസ്താവന കടമെടുത്താല്‍ ഈ തട്ടിപ്പെല്ലാം ഒറ്റ കറുത്ത വറ്റാണോ എന്ന് മുഖ്യമന്ത്രി പറയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിനിടയിൽ സഹകരണ രംഗത്തെ അഴിമതിയെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് പാത്രത്തിലെ ചോറിൽ ഒരു കറുത്ത വറ്റ് കണ്ടാൽ അതെടുത്ത് മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇ.ഡി കേന്ദ്രസർക്കാറിെൻറ ഉപകരണമായി മാറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.