പണിമുടക്ക് പൂർണം: ബാങ്കിങ് മേഖല സ്തംഭിച്ചു
text_fieldsതിരുവനന്തപുരം: ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ നടത്തിയ പണിമുടക്കിൽ ബാങ്കിങ് മേഖല സ്തംഭിച്ചു. ഒമ്പത് യൂനിയനുകള്‍ ചേർന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയെൻറ (യു.എഫ്.ബി.യു) നേതൃത്വത്തില്‍ നടന്ന പണിമുടക്കിൽ സംസ്ഥാനത്ത് ബാങ്ക് ജീവനക്കാരും ഒാഫിസർമാരുമടക്കം 40,000ത്തോളം പേർ പെങ്കടുത്തു. പൊതുമേഖല-സ്വകാര്യമേഖല-വിദേശമേഖല-ഗ്രാമീണമേഖല-സഹകരണമേഖല ബാങ്കുകളിലെ ജീവനക്കാരാണ് ജോലിയിൽനിന്ന് വിട്ടുനിന്നത്. ബ്രാഞ്ചുകൾ, അഡ്മിനിസ്ട്രേറ്റിവ് കാര്യാലയങ്ങൾ, വിദേശനാണ്യ വിനിമയ കാര്യാലയങ്ങൾ, ക്ലിയറിങ് ഒാഫിസുകൾ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചു.
അതേ സമയം സഹകരണമേഖലയിൽ ഭാഗികമായിരുന്നു. പണിമുടക്കിെൻറ ഭാഗമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും നഗരങ്ങളിലും ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ മാർച്ചുകളും പൊതുയോഗങ്ങളും നടന്നു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയിൽ എ.ടി.എമ്മുകളെല്ലാം നിറച്ചിരുന്നു. പണിമുടക്കിനെ തുടർന്ന് ശാഖകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മിക്ക ബാങ്കുകളും ഇടപാടുകാരെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ബാങ്കുകൾ രാവിലെ തുറന്നെങ്കിലും ജീവനക്കാരാരും എത്തിയില്ല.
സ്വകാര്യവത്കരണ- ലയനനീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, വർധിപ്പിച്ച ബാങ്കിങ് സേവന നിരക്കുകള്‍ കുറക്കുക, ജി.എസ്.ടിയുടെ പേരിലുള്ള സര്‍വിസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു
പണിമുടക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.