ബാങ്ക് പണിമുടക്ക്: 29ലെ വേതന പരിഷ്കരണ ചർച്ച നിർണായകം
text_fieldsതൃശൂർ: ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 29ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ വിളിച്ച ചർച്ച നിർണായകം. ഒമ്പത് സംഘടനകളുെട ഐക്യവേദി (യു.എഫ്.ബി.യു) മാർച്ച് 11 മുതൽ മൂന്നുദിവസം പ ണിമുടക്ക് പ്രഖ്യാപിച്ചരിക്കെയാണ് ചർച്ച. ഇതിൽ ധാരണയായില്ലെങ്കിൽ ബുധനാഴ്ച ത്രിദിന പണിമുടക്ക് തുടങ്ങും. ഫലത്തിൽ ബാങ്കുകൾ അഞ്ചുദിവസം അടഞ്ഞുകിടക്കും.
കഴിഞ്ഞ ഐ.ബി.എ-യു.എഫ്.ബി.യു ചർച്ചയിൽ വേതനം 13.5 ശതമാനം വർധിപ്പിക്കാമെന്ന് നെഗോഷ്യേറ്റിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഇത് സംഘടനകൾ സ്വീകരിച്ചില്ല. എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറാണ് ഐ.ബി.എയുടെയും ചെയർമാൻ. അദ്ദേഹം 15 ശതമാനം എന്ന വാഗ്ദാനം അറിയിച്ചു. അത് രേഖപ്പെടുത്തിയെങ്കിലും ചർച്ച ഉണ്ടായില്ല. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം തുടങ്ങി സംഘടനകൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിലും വിശദമായ ചർച്ച നടന്നിട്ടില്ല.ഇതിനിെട ഇരുവിഭാഗവും നിരന്തരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ചീഫ് വിജിലൻസ് കമീഷണർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിനും പണിമുടക്ക് ഒഴിവാക്കുന്ന കാര്യത്തിൽ താൽപര്യമുണ്ട്്. വേതന വർധന സംബന്ധിച്ച് ഇരുവിഭാഗവും ധാരണയിൽ എത്തിയാലും അഞ്ച് പ്രവൃത്തി ദിനത്തിെൻറ കാര്യത്തിൽ തർക്കമുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനമായിരിക്കെ ബാങ്കുകൾക്ക് അത് ബാധകമാക്കാത്തതിന് ന്യായീകരണം ഇല്ലെന്നാണ് യു.എഫ്.ബി.യുവിെൻറ വാദം. മാത്രമല്ല, മാസത്തിൽ രണ്ട് ശനിയാഴ്ച അവധിയായിരിക്കെ രണ്ട് ശനിയാഴ്ച കൂടി അവധി നൽകുന്നതിൽ പിടിവാശി ആവശ്യമില്ലെന്നും സംഘടനകൾ വാദിക്കുന്നു.
പണിമുടക്കിെൻറ കാര്യത്തിൽ ഓഫിസർമാരുടെ സംഘടനകൾക്കിടക്ക് ഭിന്നാഭിപ്രായമുള്ളതായി പറയുന്നു. അതിനിടെ, വേതന പരിഷ്കരണ ചർച്ച ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യത്തിൽ പൊതുമേഖല ബാങ്ക് ലയനത്തനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാവാത്ത അവസ്ഥയിലാണ് സംഘടനകൾ. ഈ രണ്ട് വിഷയവും ചർച്ച ചെയ്യാൻ ജീവനക്കാരുടെ വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷെൻറ ഭാരവാഹി യോഗം ബുധനാഴ്ച ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.