സമ്പൂർണ ബാങ്ക് പണിമുടക്ക് നാളെ
text_fieldsകൊച്ചി: പൊതുമേഖല ബാങ്കുകളുടെ ജനവിരുദ്ധ ലയനം ഉപേക്ഷിക്കുക, വൻ കിട്ടാക്കടങ്ങൾ തി രിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി നേതൃത്വത്തിൽ ബുധനാഴ്ച ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫിസർമാരും ദേശവ്യാപകമായി പണിമുടക്കും. ലക്ഷം ജീവനക്കാർ പങ്കാളികളാവും.
വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ദോഷമാണെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബാങ്കുകൾക്ക് കൂടുതൽ ലൈസൻസ് നൽകുകയാണ് ലക്ഷ്യം. കിട്ടാക്കടം ഈടാക്കുന്നതിന് പകരം ബാലൻസ് ഷീറ്റുകളിൽനിന്ന് നഷ്ടങ്ങൾ നീക്കി വെളുപ്പിക്കുന്ന ഹെയർകട്ട് പ്രക്രിയയാണ് നടക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. സംസ്ഥാന കൺവീനർ സി.ഡി. ജോസൺ, മാത്യു എസ്. തോമസ്, എസ്. അഖിൽ, ജി. ശ്രീകുമാർ, കെ.എസ്. രവീന്ദ്രൻ, ലക്ഷ്മൺ പ്രഭു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.