Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2017 4:47 AM IST Updated On
date_range 19 Oct 2017 6:29 AM IST28ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കും.
ജനവിരുദ്ധ ബാങ്ക്-തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ പിന്‍വലിക്കുക, പുറംകരാര്‍വത്കരണം ഉപേക്ഷിക്കുക, നോട്ടുനിരോധത്തത്തെുടര്‍ന്നുള്ള അധികജോലിക്ക് അര്‍ഹവേതനം നല്‍കുക, നോട്ട് അസാധുവാക്കല്‍മൂലം ബാങ്കുകള്‍ക്കുണ്ടായ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 17 മുതല്‍ ജില്ല-ടൗണ്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പണിമുടക്ക് വിജയമാക്കാന്‍ സംസ്ഥാനനേതൃയോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story