ബാങ്കുകൾ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ
text_fieldsചാലക്കുടി: ബാങ്കുകൾ കേന്ദ്രീകരിച്ച് ഇടപാടുകാരിൽ നിന്ന് പണം തട്ടുന്ന സംഘത്തിലെ ത ലവൻ ഉൾപ്പെടെ രണ്ടുപേർ ചാലക്കുടി എ.ടി.എം കവർച്ച അന്വേഷിക്കുന്ന പൊലീസ് സംഘത്തിെൻറ പിടിയിലായി. ഗുജറാത്ത് വൽസാഡ് സീട്ടിയ നഗർ സ്വദേശി മോത്തി ഹാരി ഡഗ് എന്ന തസ്കര സംഘത്തലവൻ ഉപേന്ദ്രനാഥ് ലല്ലു സിങ് (40), ബിഹാർ പൂർവ ചമ്പാരൻ ഛോട്ടാ ബാരിയപൂർ അങ്കുർ കുമാർ (28) എന്നിവരാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വടകര ചോമ്പാലയിൽ വെച്ച് പിടികൂടിയത്.
ഗുജറാത്തിലെ വൽസാദിൽ ബ്രോക്കറായി ജോലി ചെയ്തിരുന്ന ഉപേന്ദ്ര പ്രതാപ് സംഘാംഗങ്ങളുമൊത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. ബാങ്കുകളിലും മറ്റും ഇടപാടുകൾക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സമീപിച്ച് അവർ അടയ്ക്കാൻ കൊണ്ടുവരുന്ന പണത്തിന് അതിെൻറ ഇരട്ടി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിവരുന്നത്. കള്ളപ്പണമായതിനാലാണ് ഇരട്ടി പണം നൽകുന്നതെന്ന് വിശ്വസിപ്പിക്കും. അതിൽ വീഴുന്ന ഇരയെ നോട്ടുകെട്ടിെൻറ മുകളിലും താഴെയും യഥാർഥനോട്ടും നടുവിൽ അതേ അളവിലുള്ള കടലാസും െവച്ച് റബർ ബാൻഡ് ഇട്ട് കെട്ടുകളാക്കി പകരം നൽകി നിമിഷനേരത്തിനകം സ്ഥലം വിടുകയാണ് ഇവരുടെ രീതി.
2017ൽ അങ്കമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പണമടക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് അമ്പതിനായിരത്തിൽപരം രൂപ കവർന്നതിന് ഇവർക്കെതിരെ അങ്കമാലിയിൽ കേസുണ്ട്. അതിൽ ജാമ്യമെടുത്ത് മുങ്ങി. ചോദ്യം ചെയ്യലിനുശേഷം ഇവരെ അങ്കമാലി പൊലീസിന് കൈമാറി. ഇവർക്കെതിരെ കൂടുതൽ കേസുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇരകൾ ഇതരസംസ്ഥാനക്കാർ
ചാലക്കുടി: സമീപ ദിവസങ്ങളിൽ മൂന്ന് ജില്ലകളിൽ നടന്ന എ.ടി.എം കവർച്ചകളെക്കുറിച്ച് അരിച്ച് പെറുക്കുന്നതിനിടെയാണ് "മോത്തി ഹാരി ഡഗ് " എന്ന സംഘം ദക്ഷിണേന്ത്യയിലേക്ക് വന്നതായി കേരള പൊലീസിന് അറിവ് ലഭിച്ചത്. തുടർന്ന് ആസൂത്രിത നീക്കത്തിലൂടെയാണ് ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഒരുക്കിയ കെണിയിൽ വടകര പൊലീസിെൻറ സഹായത്തോടെ ചോമ്പാലയിൽെവച്ച് ഇവരെ വീഴ്ത്തിയത്. ഇത്തവണ പുണെയിൽ നിന്ന് ഗോവയിലേക്ക് വന്ന സംഘത്തിെൻറ പദ്ധതി അവിടെ തട്ടിപ്പ് നടത്താനായിരുന്നേത്ര. അവിടെ മൂന്ന് ദിവസം താമസിച്ചെങ്കിലും നടന്നില്ല. പിന്നീട് കേരളത്തിൽ വന്ന് തട്ടിപ്പ് നടത്തുവാൻ തീരുമാനിച്ച് മംഗലാപുരം വഴി കേരളത്തിൽ എത്തുകയായിരുന്നു.
നോട്ടുകെട്ടുകൾ തൂവാലയിൽ കെട്ടി ഒരു വശത്തുകൂടെ പണമടക്കാൻ വരുന്നവരെ കാണിക്കുകയും ഇത് കൈമാറുന്ന സമയം അതിലെ ഒറിജിനൽ നോട്ടുകൾ ഞൊടിയിടയിൽ മാറ്റുകയും ചെയ്യുന്നതിൽ വിരുതൻമാരാണിവർ. ബിസിനസ് ആവശ്യത്തിനായി എത്തിയവർ എന്ന് പറഞ്ഞ് ആഡംബര ഹോട്ടലുകളിലാണ് ഇവർ താമസിക്കാറുള്ളത്. ബാങ്കിലെത്തുന്ന പരിചയക്കുറവുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്ന സംഘം സഹായിക്കാനെന്ന വ്യാജേന അവരെ സമീപിച്ച് പ്രലോഭിപ്പിക്കുകയാണ് പതിവ്. സംഘം ഇരയെ കണ്ടെത്തി സംസാരിച്ച് നിൽക്കുമ്പോൾ മറ്റൊരാൾ വന്ന് പണം അവരെ ഏൽപിച്ച് ഇരട്ടി പണം വാങ്ങുന്നതായി അഭിനയിച്ച് ഇരയുടെ വിശ്വാസം നേടുകയാണ് ഇവരുടെ ശൈലി. കബളിപ്പിക്കൽ നടന്നാൽ ഉടൻ വാഹനത്തിൽ രക്ഷപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.