ബാങ്കിങ് പ്രതിസന്ധി ഗൂഢശക്തികളുടെ ആസൂത്രിത നീക്കം -മന്ത്രി കെ.ടി.ജലീൽ
text_fieldsആലുവ: ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധി സ്വാഭാവികമല്ലെന്നും ചില ഗൂഢശക്തികളുടെ ആ സൂത്രിത നീക്കമാണെന്നും മന്ത്രി കെ.ടി. ജലീൽ. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂനിയൻ സിൽവർ ജൂബി ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വട്ടിപ്പലിശക്കാരിൽനിന്ന് മോചനം നേടാൻ കർഷകർക്കും ചെറുകിട കച്ചവടത്തിനും മിതമായ നിരക്കിൽ വായ്പകൾ നൽകി ബാങ്കുകൾ സാമൂഹിക പ്രതിബദ്ധത നിറവേറ്റണമെന്ന് മന്ത്രി പറഞ്ഞു.
യൂനിയൻ പ്രസിഡൻറ് പി.എൻ. നന്ദകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. വി.സലിം സ്വാഗതം പറഞ്ഞു. ബെഫി കേരള ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, യൂനിയൻ ഭാരവാഹികളായ ടി.നരേന്ദ്രൻ, ഷൈജു ആൻറണി, പി.ഒ. ജോസഫ്, ടോമി മൈക്കിൾ എന്നിവർ സംസാരിച്ചു.
പി.ഹരീന്ദ്രനാഥ് സാംസ്കാരിക പ്രഭാഷണം നടത്തി. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു. സി.ഐ.ടി.യു സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, എൻ.കൃഷ്ണപ്രസാദ്, വി.ശ്രീകുമാർ, ആർ.മോഹൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പ്രഭാകരൻ രക്തസാക്ഷി പ്രമേയവും ടോമി മൈക്കിൾ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.