ഇന്നും നാളെയും ശ്രദ്ധിക്കാൻ
text_fieldsബാങ്കുകൾക്ക് ഇന്നും നാളെയും അവധി
തൃശൂർ: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും ജൂൺ 28, 29 തീയതികളിൽ പ്രവർത്തിക്കില്ല. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ചതിനാലാണ് ബാങ്കുകളും അതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
കെ.എസ്.ഇ.ബി കാഷ് കൗണ്ടർ ഇന്നും നാളെയും പ്രവർത്തിക്കില്ല
തിരുവനന്തപുരം: ബക്രീദ് അവധി പ്രമാണിച്ച് ജൂൺ 28, 29 തീയതികളിൽ കെ.എസ്.ഇ.ബി കാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാം.
മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധി
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതരവിൽപന ശാലകൾക്ക് ജൂൺ 29നു മാത്രം അവധിയായിരിക്കും.
സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഇന്ന് പ്രവർത്തിക്കും
കൊച്ചി: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ബുധനാഴ്ച പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെയുള്ള സപ്ലൈകോയുടെ എല്ലാ വിൽപനശാലകൾക്കും വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് മാർക്കറ്റിങ് മാനേജർ അറിയിച്ചു.
റേഷൻകടകൾ ഇന്ന് പ്രവർത്തിക്കും: നാളെ അവധി
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.
പാസ്പോർട്ട് ഓഫിസിന് നാളെ അവധി
കോഴിക്കോട്: ബലിപെരുന്നാൾ പ്രമാണിച്ച് കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, മലപ്പുറം, വടകര, കണ്ണൂർ പയ്യന്നൂർ പാസ് പോർട്ട് സേവാകേന്ദ്രം, കാസർകോട് പോസ്റ്റ് ഓഫിസ് സേവാകേന്ദ്രം എന്നിവ വ്യാഴാഴ്ച അവധിയാണെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചു. നേരത്തേ 29ന് നൽകിയ പാസ്പോർട്ട് അപേക്ഷ കൂടിക്കാഴ്ചകൾ 28ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.