ശമ്പളവാരത്തിലെ പൊതുഅവധി: ബാങ്കുകളില്‍ തിരക്കേറി
text_fields
തിരുവനന്തപുരം: ശമ്പളവാരത്തില്‍ പൊതുഅവധിദിനം കൂടിയായതോടെ ചൊവ്വാഴ്ച ബാങ്കുകളില്‍ തിരക്കേറി. ഈമാസം ഒന്നിനു ശേഷം ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അടക്കം അവധി ലഭിക്കുകയും ചെയ്തതാണ് ചൊവ്വാഴ്ച തിരക്കേറാന്‍ കാരണം. എ.ടി.എമ്മുകളിലെ പിന്‍വലിക്കല്‍ പരിധി സഹിച്ച് അഞ്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവര്‍, ലീവെടുക്കാതെ ബാങ്ക് കൗണ്ടറുകളില്‍നിന്ന് 24,000 രൂപ പിന്‍വലിക്കാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.
നഗരത്തില്‍ ഭൂരിഭാഗം ബ്രാഞ്ചുകളും 24,000 രൂപ നല്‍കിയപ്പോള്‍ ഗ്രാമീണ മേഖലയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മതിയായ അളവില്‍ നോട്ട് കിട്ടാതായതോടെ 18,000-20,000 രൂപയില്‍ പലയിടങ്ങളിലും പിന്‍വലിക്കല്‍ പരിമിതപ്പെട്ടു. ലഭിച്ചതാകട്ടെ രണ്ടായിരത്തിന്‍െറ നോട്ടുകളും.
അതേസമയം, ട്രഷറികളൊന്നും പ്രവര്‍ത്തിച്ചില്ല. എസ്.ബി.ടിക്ക് കഴിഞ്ഞ ദിവസം 300 കോടിയുടെ നോട്ടാണ് ലഭിച്ചത്. ഇതു പൂര്‍ണമായും ശാഖകള്‍ക്ക് വിതരണം ചെയ്തിരുന്നു. നോട്ട് നിയന്ത്രണം പ്രഖ്യാപിച്ചിട്ട് മാസം തികയാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയും മതിയായ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.