ഒരു കോടിയുടെ നിരോധിത നോട്ട്: എൻ.ഐ.എ റിപ്പോർട്ട് തേടി
text_fieldsനിലമ്പൂർ: ശനിയാഴ്ച നിലമ്പൂർ വടപുറത്ത് ഒരു കോടിയുടെ നിരോധിത നോട്ടുമായി അഞ്ചംഗ സംഘം പിടിയിലായ സംഭവത്തിൽ എൻ.ഐ.എ പ്രഥമ അന്വേഷണം നടത്തി റിപ്പോർട്ട് തേടി. എൻ.ഐ.എയെ കൂടാതെ വിവിധ ഇൻറലിജൻസ് വിഭാഗങ്ങളും ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ തിരുവനന്തപുരം സ്വദേശി ശ്രീകാര്യം ചവടിയ്ക്കൽ സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജനകോവിൽ മുനീശ്വർ സ്ട്രീറ്റിലെ സോമനാഥൻ എന്ന നായർ സാർ (71) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയിൽ ജസീന മൻസിലിൽ ജലീൽ (36), മഞ്ചേരി പട്ടർകുളം സ്വദേശി എരുക്കുന്നൻ വീട്ടിൽ ഷൈജൽ (32) എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.
സാമ്പത്തിക കുറ്റകൃത്യമായതിനാൽ ആദായനികുതി വകുപ്പാണ് കേസിെൻറ അനന്തര നടപടികൾ സ്വീകരിക്കേണ്ടത്. പൊലീസ് റിപ്പോർട്ട് തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഘത്തിന് കറൻസി കൈമാറിയെന്ന് പറയുന്ന പാലക്കാട് സ്വദേശിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കറൻസിയുടെ ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്.
കറൻസി കടത്തിയ ആഡംബര കാറുകളിലൊന്ന് ഷൈജലിേൻറതും മറ്റൊന്ന് ഫിറോസ് ബാബുവിെൻറ ഭാര്യയുടെ പേരിലുമാണ്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഷാഡോ സ്ക്വാഡിെൻറ സഹായത്തോടെയുള്ള തുടരന്വേഷണ ചുമതല നിലമ്പൂർ സി.ഐക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.