ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ബാർ അസോസിയേഷൻ തീരുമാനം ലംഘിച്ചതിന് 32 അഭിഭാഷകരെ അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി ഹൈകോടതി റ ദ്ദാക്കി. കൊല്ലം ജില്ല ജഡ്‌ജിയെ ബഹിഷ്കരിക്കാനുള്ള തീരുമാനം അവഗണിച്ച് കോടതിയിൽ ഹാജരായതിന് അഭിഭാഷകരെ സസ്പെ ൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് മുൻ ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ, ഇന്ത്യൻ ബാർ കൗൺസിൽ അംഗം ആർ. രവീന്ദ്രൻ തുടങ്ങിയവർ നൽകിയ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
ഡിസംബർ 21ന് ജില്ല ജഡ്ജിയെ ബഹിഷ്കരിക്കാൻ ഡിസംബർ 18ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, തീരുമാനം പാലിക്കാതെ കോടതിയിലെത്തിയ അഭിഭാഷകരെ അസോസിയേഷെൻറ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മാർച്ച് അവസാന വാരം കൊല്ലം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കിയത്. അഭിഭാഷകരെ സസ്പെൻഡ് ചെയ്ത ശേഷം ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രത്യേക ഗ്രീവൻസ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.
കോടതി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ ബാർ കൗൺസിൽ അനാസ്ഥ കാട്ടിയാൽ ഇന്ത്യൻ ബാർ കൗൺസിൽ നടപടിയെടുക്കണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ സാഹചര്യത്തിൽ ബാർ അസോസിയേഷൻ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.