ബാർ കോഴ: വിജിലൻസ് ഡയറക്ടറെ ഗവർണർ വിളിപ്പിക്കും
text_fieldsതിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതിൽ വിജിലൻസ് ഡയറക്ടറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദാംശം തേടും. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ നേരിെട്ടത്തി വിശദീകരണം നൽകണമെന്ന് ഗവർണറുടെ ഒാഫിസ് ആവശ്യപ്പെട്ടതായാണ് വിവരം. അവധിയിലായ ഡയറക്ടർ ഏഴിനേ ജോലിയിൽ പ്രവേശിക്കൂ. അതിനുശേഷമാകും ഗവർണറെ കാണുക.
ശിവകുമാറും കെ. ബാബുവും മുന്‍മന്ത്രിമാരായതിനാൽ 2018ലെ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ നിയമനാധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ വിജിലൻസിന് അന്വേഷണം നടത്താനാവൂ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ മൂന്ന് മുൻമന്ത്രിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് വിജിലൻസ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, ആരോപണം ഉന്നയിക്കപ്പെട്ട സമയത്ത് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരുന്നതിനാൽ ഗവർണറുടെ അനുമതി വേെണ്ടന്ന് നിയമോപദേശമുണ്ടായി. ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് നിയമസഭ സ്പീക്കർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.