ബാർ കോഴ: പുതിയ അന്വേഷണനീക്കം നിയമവിരുദ്ധമെന്ന് ചെന്നിത്തല, ഗവർണർക്ക് കത്തുനൽകി
text_fieldsതിരുവനന്തപുരം: തനിക്കും മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കുമെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തുനൽകി. ബാർ കോഴ ആരോപണം വിജിലന്‍സ് രണ്ടുതവണ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കെണ്ടത്തിയതാണ്. ഇക്കാര്യത്തില്‍ പുതിയ അന്വേഷണത്തിനുള്ള നീക്കം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും ഹൈകോടതിയിലും കേസുകളുണ്ട്.
ഹൈകോടതിയിലും വിജിലന്‍സ് കോടതിയിലും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ബിജു രമേശിെൻറ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും സംസ്ഥാന വിജിലന്‍സ് വ്യക്തമാക്കിയതാണ്. കൂടാതെ ഈ വിഷയത്തില്‍ സമര്‍പ്പിച്ച കേസ് ലോകായുക്തയും തള്ളിയിരുന്നു.
ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ ചെന്നിത്തല ഉൾപ്പെടെ മൂന്ന് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണാനുമതി േതടിയുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്തുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.