ബാർ കോഴ: വിജിലൻസ് അന്വേഷണവുമായി സർക്കാർ മുന്നോട്ട്
text_fieldsതിരുവനന്തപുരം: ബാർ കോഴയിൽ ബിജു രമേശിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല ഉൾെപ്പടെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണവുമായി മുന്നോട്ട് പോകാനുറച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജു ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെങ്കിലും ചെന്നിത്തലയെ കുടുക്കാൻ നല്ലൊരു 'ആയുധം' കിട്ടിയ ആശ്വാസത്തിൽ അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന നിലയിലാണ് സർക്കാറും ഭരണമുന്നണിയും. അന്വേഷണാനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഉടൻ സർക്കാർ സമീപിക്കും. എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഗവർണർ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ചെന്നിത്തല നൽകിയ കത്തും ഗവർണറുടെ പരിഗണനയിലുണ്ട്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് ബിജു രമേശിേൻറത്. ഇത് രാഷ്ട്രീയ പ്രചാരണായുധമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയാണ് അന്വേഷണ നീക്കം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞും ബാബു പണം ആവശ്യപ്പെെട്ടന്ന ബിജുവിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തിലേക്ക് വേണമെങ്കിലും അന്വേഷണം നീട്ടാമെന്നാണ് സർക്കാർ പ്രതീക്ഷ.
മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ നിയമന അധികാരിയായ ഗവര്‍ണറില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് അഴിമതി നിരോധന നിയമത്തില്‍ പറയുന്നത്. അതിനാലാണ് ഗവർണറുടെ അനുമതി തേടിയത്. ഗവർണർ അനുമതി നൽകിയില്ലെങ്കിലും വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാനാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബിജു രമേശ് പറയുന്ന കാലഘട്ടത്തിൽ ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറ് ആയിരുന്നുവെന്നതാണ് കാരണം.
അനുമതി ആവശ്യപ്പെട്ട് ഫയല്‍ ആഭ്യന്തര വകുപ്പ് ഉടൻ ഗവര്‍ണര്‍ക്ക് അയക്കും. ബിജു രമേശിെൻറ വെളിപ്പെടുത്തലുകളിൽ ചില പൊരുത്തക്കേടുകളുണ്ടെങ്കിലും അത് അന്വേഷണത്തിലൂടെ വ്യക്തമാകെട്ടയെന്നാണ് സർക്കാർ നിലപാട്. അതിനുപുറമെ സോളാർ കേസ് ഉൾപ്പെടെ പൊടിതട്ടിയെടുത്തുള്ള നടപടികളും പുരോഗമിക്കുകയാണ്.
ബിജു രമേശിനെ തള്ളി ബാറുടമകൾ
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന് ഉൾപ്പെടെ കോഴ നൽകിയെന്ന ബിജു രമേശിെൻറ ആരോപണങ്ങൾ തള്ളി ബാറുടമകൾ. ബിജുവിെൻറ ആരോപണം വ്യക്തിപരമാണെന്ന് ബാർ ഉടമകളുടെ അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാർ പ്രതികരിച്ചു. കോഴ നൽകാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയമുണ്ടെന്നും സുനിൽകുമാർ ചാനലിനോട് പ്രതികരിച്ചു.
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബാർ ഉടമകളുടെ അസോസിയേഷൻ ഭാരവാഹികളിൽനിന്ന് വിജിലൻസ് ഉൾപ്പെടെ ഏജൻസികൾ മൊഴിയെടുത്തിരുന്നു.
അന്നെല്ലാം കോഴ കൊടുക്കാനായി പണം പിരിച്ചിരുന്നില്ലെന്നാണ് അവർ മൊഴി നൽകിയിരുന്നത്. അന്ന് സംഘടനയിലെ ചില ഭാരവാഹികൾ പരസ്യമായി തന്നെ ബിജു രമേശിനെ തള്ളിപ്പറഞ്ഞിരുന്നു. അതിന് സമാനമായ പ്രതികരണമാണ് ഇപ്പോൾ സുനിൽകുമാറിൽ നിന്നുമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.