ബാർ കോഴ: എൽ.ഡി.എഫ് സമരങ്ങെള ന്യായീകരിച്ച് ജോസ് കെ. മാണി
text_fieldsകോട്ടയം: രാഷ്ട്രീയത്തിൽ വടി ലഭിച്ചാൽ ഉപയോഗിക്കുക സ്വാഭാവികമാണെന്ന് ജോസ് കെ. മാണി. ആരാണ് വിവാദം സൃഷ്ടിച്ചത്. അവർക്ക് വടി കൊടുക്കുകയല്ലായിരുന്നോ. അതാണ് നോേക്കണ്ടത്. -ഇടതുബന്ധം പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ ബാർ കോഴയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു.
കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽനിന്ന് പൊട്ടിപ്പുറപ്പെട്ടതായിരുന്നു വിവാദം. തങ്ങെള ഇല്ലായ്മ ചെയ്യാനുള്ള കോൺഗ്രസിലെ ചില കേന്ദ്രങ്ങളുടെ ശ്രമമായിരുന്നു പിന്നിൽ. കെ.എം. മാണി തന്നെ പിന്നിൽനിന്ന് കുത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. അവസരം ലഭിച്ചപ്പോൾ എൽ.ഡി.എഫ് രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചു.
തെറ്റുപറയാനാവില്ല. എൽ.ഡി.എഫ് കൺവീനർ തന്നെ ഇക്കാര്യം വ്യക്തമാക്കി. രാഷ്ട്രീയ പ്രതിഷേധങ്ങൾ അന്നുമുണ്ട്. ഇപ്പോഴും നടക്കുന്നുണ്ടല്ലോ. അതിലൊന്നും ആശയക്കുഴപ്പമില്ല. പാലാ സീറ്റ് ഹൃദയവികാരമാണ്. മാണിയെന്ന് പറഞ്ഞാൽ പാലായാണ്. നിലവിൽ പാലാ അടക്കം സീറ്റുകളിെലാന്നും ചർച്ചയുണ്ടായിട്ടില്ല.
പിന്നീട് ചർച്ച ചെയ്യും. പാലായിൽ ജോസ് കെ. മാണിയെ തോൽപിക്കുമെന്ന പി.ജെ. ജോസഫിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ, കേരള കോൺഗ്രസിെനാപ്പം നിൽക്കുേമ്പാഴും ഇതേ മനോഭാവമായിരുന്നു എന്നായിരുന്നു മറുപടി. രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭ സീറ്റ് രാജിെവച്ചത്.
ജനകീയ അടിത്തറയുള്ള കേരള കോൺഗ്രസിന് രാജ്യസഭ സീറ്റിന് അർഹതയുണ്ട്. ഇതിനെ ആരെങ്കിലും എതിർക്കുമെന്ന ്കരുതുന്നില്ല. സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയല്ലേ, സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.