ജഡ്ജിമാർ അഴിമതിക്കാരല്ല; നീതിപീഠത്തിെൻറ മാന്യത സംരക്ഷിക്കാൻ ബാധ്യതയുള്ളവർ –ഹൈകോടതി
text_fieldsെകാച്ചി: ജഡ്ജിമാർ അഴിമതിക്കാരല്ലെന്നും കോടതിയുടെ മാന്യത സംരക്ഷിേക്കണ്ട ബാധ്യതയുള്ളവരാണെന്നും ഹൈകോടതി. ദേശീയപാതയുമായി ബന്ധപ്പെട്ട് ബാർ ലൈസൻസ് അനുവദിക്കുന്ന കേസ് പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിെൻറ പരാമർശം. മദ്യശാലകൾ തുറക്കാൻ കോടതി ഉത്തരവിട്ടിട്ടില്ല. മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കാൻ എന്തിനാണ് വിധിയുടെ ഒരു വരി മാത്രം ഉദ്യോഗസ്ഥർ അടർത്തിയെടുത്തത്.
ആറാം പേജിൽ ഉത്തരവിെൻറ ഉള്ളടക്കം വ്യക്തമാണ്. കോടതിയെ സംശയത്തിെൻറ നിഴലിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയൊരു പുകമറയുടെ പശ്ചാത്തലത്തിൽ വിധി പരിശോധിക്കാതെ ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇതിന് നിർദേശിക്കുകയായിരുന്നു. ‘മിടുക്കന്മാർ’ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി പരിഹാസരൂപേണ വിശേഷിപ്പിച്ചത്.
താഴെ പറയുന്ന നിർദേശങ്ങളാണ് പിന്നീട് ഉത്തരവായി പുറപ്പെടുവിച്ചത്.
- പാതയുടെ സ്വഭാവം പരിശോധിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കണമെന്ന വിധിയുടെ അടിസ്ഥാനത്തിൽ അനുമതി നൽകും മുമ്പ് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ബന്ധെപ്പട്ടിരുന്നോയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കണം.
- ഏതൊക്കെ രേഖകൾ പരിശോധിച്ചിട്ടാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തണം.
- ലൈസൻസ് അനുവദിക്കാൻ ഇടയാക്കിയ രേഖകളും ഫയലുകളും സഹിതം കണ്ണൂർ, കോഴിക്കോട്, മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ നേരിട്ട് കോടതിയിൽ ഹാജരാകണം.
- കണ്ണൂർ -കുറ്റിപ്പുറം റോഡ് ദേശീയപാതയാണെന്ന് ബോധ്യപ്പെട്ടത് എന്ന് മുതലാണെന്ന് െപാതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കണം.
- ഇത് സംബന്ധിച്ച വിജ്ഞാപനത്തിെൻറ വിശദാംശങ്ങൾ സമർപ്പിക്കണം.
- മദ്യശാലകൾ സമർപ്പിച്ച അപേക്ഷകൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് മുമ്പ് എക്സൈസ് െഡപ്യൂട്ടി കമീഷണർമാർ റോഡിെൻറ സ്വഭാവത്തിലെ വ്യക്തത തേടിയിരുന്നോയെന്ന് അറിയിക്കണം.
- ഇത് സംബന്ധിച്ച അപേക്ഷകൾ ലഭിച്ചിരുന്നോയെന്ന് സെക്രട്ടറിയും വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.