ബാർ: കാള പെറ്റുവെന്ന് കേട്ടപ്പോൾ സർക്കാർ കയറെടുത്തു -കുഞ്ഞാലിക്കുട്ടി
text_fieldsതൃശൂർ: ബാർ വിഷയത്തിൽ സർക്കാറിന് കനത്ത തിരിച്ചടിയാണ് ഹൈകോടതിയിൽ നേരിട്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എങ്ങനെയെങ്കിലും ബാറുകൾ തുറക്കണമെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് കാള പെറ്റുവെന്ന് കേട്ടപ്പോഴേക്കും കയറെടുത്തെതന്ന് അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതിവിധിയുണ്ടെന്നുപറഞ്ഞ് ബാറുകളെല്ലാം തുറന്നു. കോടതി വീണ്ടും പറഞ്ഞപ്പോൾ പൂട്ടി. എന്നിട്ടും ദേശീയപാതയാണോ എന്ന സംശയമുണ്ട് എന്നൊക്കെ പറഞ്ഞ് സർക്കാർ ഉരുണ്ടുകളിക്കുകയാണ്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ ബാറുകൾ തുറക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നതാവരുത് സർക്കാർ പരിപാടി. ഇക്കാര്യത്തിൽ ജനവികാരം എന്താെണന്ന് നോക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. അത് പരിഗണിച്ചില്ല. ഇപ്പോൾ തെറ്റുപറ്റിയെന്ന് കോടതിയിൽ പറയേണ്ടിവന്നു. സർക്കാറിെൻറ വാർഷികവേളയിലാണ് ഇൗ തിരിച്ചടി.
ബാർ സംബന്ധിച്ച് കോടതിയിൽ നിയമപോരാട്ടം നടത്തുന്നത് മുസ്ലിം ലീഗിെൻറ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറ് ഇബ്രാഹിംകുട്ടിയാണ്. ഇൗ പോരാട്ടം പാർട്ടി തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.