ദിലീപിന്‍റെ അഭിഭാഷകനെതിരെ പരാതിയുമായി അതിജീവിത ബാർ കൗൺസിലിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. അൽപസമയം മുൻപ് അതിജീവിത ബാർ കൗൺസിലിൽ നേരിട്ടെത്തി അഭിഭാഷകനെതിരെ പരാതി നൽകുകയായിരുന്നു.
ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അഭിഭാഷകൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതിന് തെളിവുകളുണ്ടെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടു. നേരത്തേ നൽകിയ പരാതിയിലെ തെറ്റുകൾ തിരുത്തി പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു.
ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപിച്ചിരിക്കുന്നത്.
നേരത്തെ, ഇ-മെയില്‍ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ബാര്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു.
നേരത്തെ, ഇ-മെയിൽ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നൽകണമെന്നും ബാർ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതി നൽകിയത്. പരാതി ലഭിച്ചു എന്ന് ബാർ കൗൺസിൽ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.