പാതയോര മദ്യനിരോധനത്തിൽ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കാൻ കേരളം
text_fieldsന്യൂഡൽഹി: പാതയോരങ്ങളിലെ മദ്യനിരോധനത്തിൽ കേരളത്തിലെ പഞ്ചായത്തുകളെകൂടി ഒഴിവാക്കണമെന്നാവശ്യെപ്പട്ട് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യശാലകൾ പൂട്ടണമെന്ന വിധിയിൽ നിന്ന് നഗരസഭകളെ ഒഴിവാക്കിയതിന് ശേഷമാണ് പഞ്ചായത്തുകളെകൂടി ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ എത്തിയത്. പാതയോര മദ്യനിരോധനം പൂർണമായും അട്ടിമറിക്കാനാണ് പുതിയ നീക്കം.
ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യശാലകൾ പൂട്ടണമെന്ന വിധിയിൽ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസം സർക്കാർ സമർപ്പിച്ച ഹരജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളവും ഇതേ ആവശ്യമുന്നയിച്ചത്.
പാതയോര മദ്യനിരോധനഉത്തരവ് കേരളത്തിെൻറ വിനോദ സഞ്ചാരമേഖലയെ തകർെത്തന്നും വരുമാനത്തിൽ ഇടിവ് വരുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിനോദസഞ്ചാരമാണ് കേരളത്തിന് ഏറ്റവുമധികം വരുമാനം നൽകുന്നത്. കോൺഫറൻസുകൾ, എക്സിബിഷനുകൾ, യോഗങ്ങൾ എന്നിവക്കായി കേരളത്തിലെ ഹോട്ടലുകളിലേക്കും കൺവെൻഷൻ സെൻററുകളിലേക്കും വരുന്ന വിദേശികൾക്ക് മദ്യം ഒഴിച്ചുകൂടാനാവാത്തതാണ്. പാതയോര മദ്യനിരോധനത്തോടെ ഇതിന് ബുദ്ധിമുട്ടായെന്നും വിനോദസഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലായെന്നും സത്യവാങ്മൂലത്തിലുണ്ട്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുമരകം, മൂന്നാർ, ബേക്കൽ, തേക്കടി, കുമളി, ചെറായി എന്നിവയെല്ലാം പഞ്ചായത്തുകളിലാണെന്നും വിനോദസഞ്ചാരവികസനത്തിനായി ഇവിടങ്ങളിലെ റോഡുകൾ സംസ്ഥാന, ദേശീയപാതകളായി ഉയർത്തിയിട്ടുണ്ടെന്നും കേരളം ബോധിപ്പിച്ചു. ബിയർ, വൈൻ, കള്ള് എന്നിവ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ വിൽക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.