പാതയോരങ്ങളിലെ മദ്യശാലാവിലക്ക്; സുധീരൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾക്ക് സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം മറികടന്ന് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണെന്നും അതിൽനിന്നും അവരെ വിലക്കണമെന്നും അഡ്വ. കാളീശ്വരം രാജ് മുഖേന സമർപ്പിച്ച ഹരജിയിൽ സുധീരൻ ബോധിപ്പിച്ചു.
ബാറുകൾക്കും ബീവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾക്കും സുപ്രീംകോടതി വിധി ബാധകമല്ലെന്ന് അറ്റോണി ജനറൽ മുകുൽ രോഹതഗി സംസ്ഥാന സർക്കാറിന് നിയമോപദേശം നൽകിയെന്ന് പറഞ്ഞാണ് ഇവക്ക് ലൈസൻസ് പുതുക്കി നൽകാൻ ആലോചിക്കുന്നതെന്ന് സുധീരൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. ബാറുകൾക്കുവേണ്ടി ഹാജരായ അറ്റോണി ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ മാർച്ച് 31ന് അവസാനിക്കുന്ന ലൈസൻസ് വീണ്ടും പുതുക്കി നൽകാൻ ഒരുങ്ങുന്നത് നിയമവിരുദ്ധമാണ്.
ഒരു സർക്കാറിൽനിന്നും പ്രതീക്ഷിക്കാവുന്ന നീക്കമല്ല ഇത്. മദ്യപിച്ചുള്ള റോഡപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതി പാതയോരങ്ങളിലെ മദ്യശാലകൾ നിരോധിച്ച് ഉത്തരവിറക്കിയതെന്നും ഇത് ബാറുകൾക്കും സർക്കാർ ഔട്ട്ലെറ്റുകൾക്കും ബാധകമല്ലെന്ന നിയമോപദേശം വിചിത്രമാണെന്നും സുധീരൻ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.