ഉദ്യോഗസ്ഥർക്ക് മാസപ്പടിയെന്ന് ബാറുടമകൾ: എക്സൈസ് കമീഷണർ അന്വേഷണം തുടങ്ങി
text_fieldsതൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരായ മാസപ്പടി ആരോപണത്തിൽ എക്സൈസ് കമീഷണർ അന്വേഷണം ആരംഭിച്ചു.
ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ യോഗ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം. വർഷത്തിൽ 15 തവണ 30,000 രൂപ വീതം ബാര്‍ ഒന്നിന് നൽകേണ്ടിവന്നെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ, ഇരിങ്ങാലക്കുട മേഖല യോഗത്തിൽ അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കെതിരെ പരാതിപ്പെട്ടിരുന്നു.
ഇനിയും കൈക്കൂലി ആവശ്യപ്പെട്ടാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. 12 മാസവും മാസപ്പടി നൽകുന്നതിന് പുറമെ മൂന്ന് ഉത്സവ സമയത്തും മാസപ്പടി നൽകേണ്ടിവരുന്നു. പരാതി വ്യാപകമായതോടെയാണ് കൈക്കൂലി നൽകേണ്ടെന്ന തീരുമാനമെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.