ബാർ കോഴ: തുടരന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ്
text_fieldsകൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാറിെൻറ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ് ഹൈകോടതി യിൽ. കോടതി നിർദേശിച്ചാൽ തുടരന്വേഷണത്തിന് തയാറാണെന്നും വിജിലൻസ് എസ്.പി കെ.ഇ. ബൈജു നൽകിയ സത്യവാങ്മൂലത്തിൽ പറയ ുന്നു. മന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ലൈസൻസ് പുതുക്കിനൽകാൻ ഹോട്ടലുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില ാണ് വിജിലൻസിെൻറ വിശദീകരണം.
നേരേത്ത തിരുവനന്തപുരം വിജിലൻസ് കോടതി ഇൗ കേസിൽ തുടരന്വേഷണം വേണമെന്നും സർക് കാറിെൻറ മുൻകൂർ അനുമതിയോടെയാവണമെന്നും വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തെ ചോദ്യം ചെയ്ത് കെ.എം. മാണിയും മു ൻകൂർ അനുമതി വേണമെന്ന നിർദേശം ചോദ്യംചെയ്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമടക്കം ഹരജിയുമായി ഹൈകോടതിയെ സമീപിച്ചു. ഈ ഹരജികളിലാണ് വിജിലൻസ് വിശദീകരണം നൽകിയിരിക്കുന്നത്.
ബാർ കോഴ: വിജിലൻസ് നിലപാട് കേരള കോൺഗ്രസിനു തിരിച്ചടിയാകുന്നു
കോട്ടയം: ബാര്‍ കോഴക്കേസിൽ മുന്‍മന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിനു തയാറാണെന്ന വിജിലൻസ് നിലപാട് മാറ്റം കേരള കോൺഗ്രസിനും മാണിക്കും വീണ്ടും തിരിച്ചടിയായേക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചിരിക്കെ യു.ഡി.എഫിനും ഇത് ക്ഷീണം ചെയ്യും. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങും മുമ്പുതന്നെ വിജിലൻസ് നീക്കങ്ങൾ പാർട്ടിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ജോസ് കെ. മാണിയുടെ കേരളയാത്ര തുടങ്ങാനിരിെക്ക ഇത് ജാഥക്കും തിരിച്ചടിയാകും.
ബാർ കോഴക്കേസിൽ ഇനി തുടരന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വേെണ്ടന്നാണ് വിജിലന്‍സ് നിലപാട്. ഇക്കാര്യം അവർ കോടതിയെയും അറിയിച്ചു. കേസിൽ വേണ്ടത്ര തെളിവിെല്ലന്ന് പലതവണ വ്യക്തമാക്കിയ വിജിലൻസിെൻറ മനംമാറ്റത്തെ രാഷ്ട്രീയമായിത്തന്നെ കാണേണ്ടിവരും. കേരള കോൺഗ്രസിെൻറ നിലപാടിൽ സി.പി.എമ്മിനുള്ള അതൃപ്തികൂടി കണക്കിലെടുക്കുേമ്പാൾ വിജിലൻസ് അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. േകസ് രാഷ്ട്രീയമായി ഇടതുമുന്നണി ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.
ഠ
മധ്യകേരളത്തിൽ കേരള കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും സ്വാധീനമേഖലകളിൽ ബാർ കോഴ പ്രചാരണ ആയുധമായി തിരിച്ചുവന്നേക്കാം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നുമാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.
ആദ്യം സര്‍ക്കാറിെൻറ മുന്‍കൂര്‍ അനുമതിയോടെ ബാര്‍ കോഴക്കേസിൽ തുടരന്വേഷണം നടത്താനായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇതിെനതിരെ വി.എസ്. അച്യുതാനന്ദനും പരാതിക്കാരനായ ബിജു രമേശും ഹൈകോടതിയെ സമീപിച്ചതോടെയാണ് നിലപാട് വ്യക്തമാക്കി വിജിലൻസ് കോടതിയിലെത്തിയത്. കേസ് റദ്ദാക്കണമെന്നായിരുന്നു മാണിയുടെ ഹരജി. ഇത് 29ന് ഹൈകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.