ബാർ കോഴ: കോടതിയുടെ നിർണായക ഉത്തരവ് 18ന്
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ അഴിമതി നിരോധന നിയമത്തിലെ പുതിയ നിയമവശം എങ്ങനെ നടപ്പാക്കാെമന്നത് വ്യക്തമാക്കുന്ന ഉത്തരവ് സെപ്റ്റംബർ 18ന് പ്രത്യേക വിജിലൻസ് കോടതി പുറപ്പെടുവിക്കും. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേെസടുക്കുന്നത് സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം.
ഇതിൽ വ്യക്തത വന്നതിനുശേഷമേ ബാർ കോഴക്കേസിൽ തുടർ അന്വേഷണം ആവശ്യമാണോ എന്നതിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കോടതി നിലപാട്. മുൻ ധനമന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്ന ഹരജികളുടെ വാദമാണ് നടന്നുവരുന്നത്. പലതവണ കേസ് പരിഗണിച്ചപ്പോഴും വിധി പറയാതെ കേസ് മാറ്റിെവച്ചതും ഈ പുതിയ നിയമ ഭേദഗതിയിൽ ശരിയായ നിയമ നടപടി സ്വീകരിക്കാൻ വേണ്ടിയായിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത് കുമാറാണ് കേസ് പരിഗണിക്കുന്നത്.
വിജിലൻസ് റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരൻ, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരാണ് കോടതിയിൽ തടസ്സ ഹരജി നൽകിയിട്ടുള്ളത്.
തുടരന്വേഷണത്തിന് ഉത്തരവ് നൽകിയാൽ പുതിയ നിയമ ഭേദഗതി തടസ്സമാവില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വി.വി. അഗസ്റ്റിൻ കോടതിയെ അറിയിച്ചു.
മുൻ ധനമന്ത്രിയെ കുറ്റമുക്തനാക്കി റിപ്പോർട്ട് വിജിലൻസ് സമർപ്പിക്കുന്നത് മൂന്നാം തവണയാണ്. ആരോപണം അല്ലാതെ വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിജിലൻസിെൻറ നിലപാട്.
കോടതി പുതിയ ഭേദഗതി എങ്ങനെയാണ് നടപ്പാക്കുക എന്ന കാര്യം പരാതിക്കാരെപ്പോലെതന്നെ കേരളത്തിലെ പൊതുസമൂഹവും കാത്തിരിക്കുകയാണ്. മുൻ ധനമന്ത്രി കെ.എം. മാണി ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.