ബാർ കോഴ അന്വേഷണം: ഗവർണറുടെ അനുമതിയില്ല
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസില്‍ ബിജു രമേശിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച ഫയൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മടക്കി. മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് അനുമതി തേടിയത്. ഇതിനെതുടർന്ന് വിജിലൻസ് െഎ.ജി എച്ച്. വെങ്കിേടഷിനെ വിളിച്ചുവരുത്തി ഗവർണർ കാര്യങ്ങൾ ചോദിച്ചറിയുകയും സർക്കാറിനോടും വിജിലൻസിനോടും കൂടുതൽ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. അതിനുശേഷമാണ് 'അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ല' എന്ന നോേട്ടാടെ ഗവർണർ ഫയൽ മടക്കിയത്.
എന്നാൽ, ഇൗ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ സ്പീക്കറുടെ അനുമതി നേരത്തേതന്നെ നേടിയിരുന്നു. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്ക് പണം നൽകിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. അതിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയശേഷമാണ് മൂന്ന് പേർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അനുമതി തേടിയത്.
അനുമതി നൽകരുതെന്ന് അഭ്യർഥിച്ച് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. മന്ത്രിമാരായിരിക്കെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്നാണ് വിജിലന്‍സ് ചട്ടങ്ങളിലെ പുതിയ വ്യവസ്ഥ (17 എ വകുപ്പ്). ഗവർണർ തള്ളിയതോടെ സർക്കാർ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് നിർണായകം. ഗവർണറുടെ അനുമതിയില്ലാതെതന്നെ അന്വേഷണം നടത്താനാകുമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.