മരണം വരെ വേട്ടയാടി ബാർകോഴ
text_fieldsതിരുവനന്തപുരം: കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായനെ പിടിച്ചുലച ്ചതും ചെറിയൊരു ഇടവേളയിലെങ്കിലും മുന്നണികളിൽനിന്ന് അകറ്റി നി ർത്തിയതും ബാർകോഴ വിവാദമാണ്. നാല് പ്രാവശ്യം ഇൗ കേസിൽ മാണിക്ക് വിജി ലൻസ് ക്ലീൻചിറ്റ് നൽകിയെങ്കിലും വീണ്ടും അന്വേഷണമെന്ന ആവശ്യം ഇപ് പോഴും കോടതി പരിഗണനയിലാണ്. വീട്ടിൽ നോെട്ടണ്ണൽ മെഷീനുണ്ടെന്ന ആ രോപണമുൾപ്പെടെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. യു.ഡി.എഫ് ബന്ധംതന്നെ അവസാനിപ്പിച്ച് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇൗ കേസാണ്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ ധനകാര്യമന്ത്രിയായിരുന്നപ്പോൾ 2014 ഒക്ടോബർ 31നാണ് ആദ്യമായി മാണിയെ പ്രതിക്കൂട്ടിലാക്കിയ ആരോപണമുണ്ടായത്. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽനിന്ന് മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് മദ്യവ്യവസായി ബിജു രമേശാണ് ആരോപണമുന്നയിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയെന്നു പറഞ്ഞ് കേരള കോൺഗ്രസ് -എം, അന്വേഷണത്തിന് സി.എഫ്. തോമസ് എം.എൽ.എ കൺവീനറായി ഏഴംഗ സമിതിയെയും നിയോഗിച്ചു. തുടർന്ന്, ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാണി വക്കീൽ നോട്ടീസും അയച്ചു.
പിന്നീട് മാണിയെ വിജിലൻസ് പിന്തുടരുകയായിരുന്നു. ഡിസംബർ 10ന് മാണിയെ പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.പി. സുകേശെൻറ നേതൃത്വത്തിൽ അന്വേഷണവും തുടങ്ങി. എന്നാൽ, ബാറുടമകൾ തമ്മിലുള്ള തർക്കം മാണിക്ക് അനുകൂലമായി. മാണിയെ കാണാൻ പോയത് സഹായം അഭ്യർഥിച്ചാണെന്നും പണം നൽകാനല്ലെന്നും ബാറുടമകൾ മൊഴി നൽകി. എന്നാൽ, പുതിയ ആരോപണവുമായി ബിജു രമേശ് വീണ്ടുമെത്തി. ബാറുകൾ തുറക്കാതിരിക്കാനും മാണി രണ്ടു കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം.
ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഭാരവാഹി അനിമോൻ കോഴ ഇടപാട് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടതോടെ വിവാദം കടുത്തു.
2015 മേയിൽ അന്വേഷണം പൂർത്തിയായി. മാണിക്കെതിരെ തെളിവില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ, റിപ്പോർട്ട് കോടതി തള്ളി. പിന്നീട് രണ്ടു തവണ കൂടി വിജിലൻസ് മാണിക്ക് അനുകൂലമായി തുടരന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല. മൂന്നാം തുടരന്വേഷണ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതിയിൽ പരിഗണനക്കിരിക്കെയാണ് മാണി യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.