ബാർകോഴ കേസ്: മാണിക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
text_fieldsന്യുഡൽഹി: ബാർകോഴകേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്, ആർ. ഭാനുമതി അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജി തള്ളിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യു ഹരജി നൽകിയത്. വിജിലൻസിന് മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ താത്പര്യമില്ലെന്നും ഒന്നിലധികം തവണ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചതാണെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. സ്വാധീനമുള്ള വ്യക്തിയായതിനാൽ മാണിക്കെതിരെ സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നൽകിയത്.
എന്നാൽ വിജിലൻസിെൻറ അന്വേഷണം പുർത്തിയായ ശേഷം അതൃപ്തിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാെമന്ന് സുപ്രീം കോടതി ഹരജിക്കാരനെ അറിയിച്ചു. അതേസമയം, വിധി സ്വാഗതാർഹമെന്ന് മാണി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.