ബാർ കോഴ: തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി തേടിയതായി വിജിലൻസ്
text_fieldsകൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാറിെൻറ മുന്‍കൂര്‍ അനുമതിതേടി അപേക്ഷ നൽകിയതായി വിജിലൻ സ് ഹൈകോടതിയിൽ. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ഇടതുമുന്നണി കൺവീനറുമായി ബന്ധപ്പെട്ട് അനുമതി അപേക്ഷ നൽകിയതായാണ് വിജിലൻസ് വാക്കാൽ അറിയിച്ചത്.
മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി പരാമർശത്തിനെതിരെ വി.എസ്. അച്യുതാനന്ദനും തുടരന്വേഷണം വേണമെന്ന ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ.എം. മാണിയും സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണനയിലുള്ളത്. പ്രോസിക്യൂഷന്‍ അനുമതിതേടി അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു. നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. കൂടുതല്‍ വിവരങ്ങള്‍ നൽകാൻ അധികം സമയം അനുവദിക്കണമെന്ന വിജിലൻസ് ആവശ്യം അനുവദിച്ച കോടതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
ബാർ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് സെപ്റ്റംബര്‍ 18ലെ ഉത്തരവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. 2014 ഡിസംബര്‍ പത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഴിമതി നിരോധന നിയമത്തില്‍ 2018 ജൂലൈ 26ന് കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടി വേണ്ടതില്ലെന്നാണ് അച്യുതാനന്ദെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.