ബാർ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച വിജിലൻസ് ശിപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരായ അേന്വഷണത്തിന് ഗവർണർ, സ്പീക്കർ എന്നിവരുടെ അനുമതിതേടും. അതിനിടെ, അന്വേഷണത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ കത്ത് ഗവർണറുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ സർക്കാറിൽ മന്ത്രിമാരായിരുന്ന ശിവകുമാർ, കെ. ബാബു, കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്ക് പണം നൽകിയെന്ന ബാർ ഉടമ ബിജു രമേശിെൻറ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് ആധാരം. വെളിെപ്പടുത്തലിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചു. പരാതിക്കാരെക്കുറിച്ച് വിശദ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണത്തിന് അനുമതിതേടി വിജിലൻസ് ഡയറക്ടർ ഫയൽ ആഭ്യന്തരവകുപ്പിന് അയച്ചത്. ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും ജനപ്രതിനിധികൾക്കെതിരായ അന്വേഷണമായതിനാൽ തുടർനടപടിക്ക് ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി വേണ്ടിവരും. ദിവസങ്ങൾക്കുള്ളിൽ ഫയൽ ഗവർണറുടെ പരിഗണനക്ക് വിടുമെന്നാണ് വിവരം.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലക്കും മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിെൻറ വെളിപ്പെടുത്തൽ.
കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിെൻറ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിജു രമേശ് പഴയ ആരോപണം ആവർത്തിച്ചത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വിവാദമുയർന്നപ്പോൾ മാണിക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയ ബിജു രമേശ് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാന്‍ പണം സമാഹരിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷേ, അന്ന് ചെന്നിത്തല അടക്കം നേതാക്കൾക്കെതിരെ പരാമർശമുണ്ടായിരുന്നില്ല.
എന്നാൽ അന്വേഷണത്തിനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.