ബാർകോഴക്കേസ്: തെളിവില്ലെന്നുകാട്ടി അവസാനിപ്പിച്ചേക്കും
text_fieldsതിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് മതിയായ തെളിവില്ലെന്നുകാണിച്ച് അവസാനിപ്പിക്കുമെന്ന് സൂചന. കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് വിജിലൻസ്. കോടതിയുടെ ഇടപെടലുണ്ടായതിനാൽ എത്രയുംവേഗം കേസിെൻറ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. അതിനെ തുടർന്ന് അദ്ദേഹം രാജിെവക്കുകയും വിജിലൻസ് അന്വേഷണം നടത്തുകയുമുണ്ടായി. എന്നാൽ, മാണിയെ പ്രതിയാക്കി കുറ്റപത്രം നൽകാൻ മതിയായ തെളിവില്ലെന്നുകാണിച്ച് യു.ഡി.എഫ് ഭരണകാലത്ത് തന്നെ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഭരണമാറ്റത്തോടെ കേസിന് ജീവൻെവച്ചു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് വന്നതോടെ വീണ്ടും അന്വേഷണമായി. കഴിഞ്ഞ 11മാസമായി അന്വേഷണം തുടരുകയാണ്. ബാർകോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവർ അമ്പിളിയും ആദ്യം അന്വേഷണോദ്യോഗസ്ഥർക്ക് മുമ്പാകെ നൽകിയ വിവരങ്ങളല്ലാതെ ഇപ്പോൾ കാര്യമായ വിവരങ്ങളൊന്നുമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
കെ.എം. മാണിക്ക് പണം എത്തിച്ചുനൽകിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിച്ചു. കെ.എം. മാണി നൽകിയ ഹരജിയിൽ ഇടപെട്ട് ഹൈേകാടതി പലവട്ടം പുരോഗതി ചോദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അവധിയില്‍ പ്രവേശിച്ചു. മറ്റൊരാൾ അന്വേഷണം ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഒരുമാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി അന്ത്യശാസനം നൽകിയിരിക്കെ വിജിലൻസിന് പുതിയ മേധാവിയും എത്തിക്കഴിഞ്ഞു.
ശബ്ദപരിശോധനയാണ് ബാർകോഴക്കേസില്‍ ഇനി ബാക്കിയുള്ളത്. ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ കോഴക്കാര്യം പരാമർശിക്കുന്നതിെൻറ ആധികാരികത പരിശോധിക്കാനാണ് ശ്രമം. ഇത് തെളിഞ്ഞാൽപോലും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ മതിയായ തെളിവാകുമോയെന്ന ആശങ്കയും വിജിലൻസിനുണ്ട്. കെ.എം. മാണി ഇടതുപക്ഷത്തേക്ക് തിരിയുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തിന് അനുകൂലമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.