മാഹിയിലെ ബാറുകൾ പൂട്ടി; കേരളത്തിലേത് എന്ന് അടക്കും?
text_fieldsമാഹി: കോവിഡ്-19 വ്യാപനം തടയുന്നതി െൻറ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഇത് ബാധകമാണ്. പരിശോധനക്കായി പ്രത്യേക എക്സൈസ് സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മാഹിയി ലെ ബാറുകൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം ജനശബ്ദം മാഹി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ രോഗം പടരുന്നതിൻെറ ഭാഗമായാണ് അടച്ചിടാൻ തീരുമാനിച്ചതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിലുണ്ട്.
എന്നാൽ, കേരളത്തിൻെറ പേരിൽ മാഹിയിലെ ബാറുകൾ പൂട്ടിയെങ്കിലും സംസ്ഥാനത്ത് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് അധികൃതർ. നിരവധി ആളുകൾ ഒരുമിച്ചുകൂടുന്ന ബിവറേജസ് ഔട്ട്ലെറ്റുകൾ അടക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.