സമൂഹഅകലം പാലിക്കാതെ ബാറുകളിൽ മദ്യവിൽപന
text_fields
അമ്പലപ്പുഴ: ആരോഗ്യവകുപ്പ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോൾ സമൂഹഅകലം പാലിക്കാതെ ബാറിൽ മദ്യവിൽപന. പുന്നപ്രയിലെ ബാറിൽ ബെവ്കോയുടെ മദ്യവിൽപന കൗണ്ടറിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മദ്യവിൽപന നടത്തുന്നത്. ജില്ലയിലെ മറ്റ് ചില ബാറുകളിലും ഇതുതന്നെയാണ് അവസ്ഥ. മാസ്കുകൾ ധരിച്ച് സമൂഹഅകലം പാലിച്ചുവേണം കൗണ്ടറുകളിൽനിന്ന് മദ്യം വാങ്ങാൻ. മദ്യം വാങ്ങാനെത്തുന്നവർ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതായി ബാർ നടത്തിപ്പുകാർ ഉറപ്പുവരുത്തുകയും വേണമെന്നാണ് വ്യവസ്ഥ.
വ്യാഴാഴ്ച രാവിലെ മദ്യവിൽപന ആരംഭിച്ചെങ്കിലും വൈകീട്ടോടെ നെറ്റ്വർക്ക് സംവിധാനം നിലച്ചതുമൂലം മുൻകൂട്ടി സമയം നിശ്ചയിച്ച പലർക്കും മദ്യം ലഭിക്കാതെ വന്നതോടെ ബുക്ക് ചെയ്യാതെയും മദ്യവിൽപന നടത്തി. ഇതോടെ ബാറിനു മുന്നിൽ നീണ്ട നിരയായിരുന്നു. മദ്യം വാങ്ങാനെത്തിയവർ പലരും സമൂഹഅകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് നിരയിൽ നിന്നത്. പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാണ് വാഹങ്ങൾ പാർക്ക് ചെയ്തത്.
പറവൂരിൽ ബാർ ആരംഭിച്ചതുമുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ജനങ്ങൾ സഞ്ചരിക്കുന്ന റോഡിലേക്കാണ് ബാറിെൻറ പ്രധാന കവാടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനുപേരാണ് ഈ വഴി യാത്ര ചെയ്യുന്നത്. ബാറിൽ സംഘർഷം പതിവായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ സാഹചര്യം നിലനിൽക്കെയാണ് ബെവ്കോയുടെ കൗണ്ടറുകൾ തുറക്കാനുള്ള അനുമതിയും നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.