മദ്യശാലകൾ തുറന്നു; പലയിടങ്ങളിലും നീണ്ട ക്യൂ
text_fieldsതിരുവനന്തപുരം: രണ്ട് മാസത്തോളമായി അടഞ്ഞുകിടന്ന സംസ്ഥാനെത്ത മദ്യശാലകൾ തുറന്നു. ബെവ്ക്യു ആപ് വഴി മദ്യവിതരണം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് സാമൂഹിക അകലം പാലിച്ചുള്ള വിൽപനയാണ് ആരംഭിച്ചത്.
തിരക്കൊഴിവാക്കാൻ പലയിടങ്ങളിലും പൊലീസിനെയും നിയോഗിച്ചിരുന്നു. ടി.പി.ആർ നിരക്ക് ഇരുപതിൽ താഴെയുള്ള ഇടങ്ങളിലെ ബിവറേജസ് ഒൗട്ട്ലെറ്റുകളും ബാറുകളുമാണ് തുറന്നത്.
90 ശതമാനം ബെവ്കോ ഒൗട്ട്ലെറ്റുകളും തുറന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ ബാറുകൾ അടച്ചത. ഇതുമൂലം 1700 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ബിവറേജസ് കോർപേറഷെൻറ കണക്ക്.
വ്യാഴാഴ്ച രാവിലെ മദ്യശാലകൾ തുറക്കുന്നതിന് മുമ്പുതന്നെ പലയിടങ്ങളിലും നീണ്ട നിര പ്രകടമായിരുന്നു. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവൃത്തിസമയം. ബാറുകളിലും പാർസൽ മാത്രമാണ് അനുവദനീയം. അതേസമയം ചില ബാറുകളിൽ വിലകൂടിയ മദ്യങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന പരാതിയും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.