കാതോലിക്കാ ബാവായുടെ നിര്യാണം: അനുശോചനവുമായി പ്രമുഖർ
text_fieldsകോട്ടയം: കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണി -രമേശ് ചെന്നിത്തല
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻെറ വിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. ഓർത്തഡോക്സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.
ആത്മീയജീവിതത്തിൻെറ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മറഞ്ഞത് മാനവികതയുടെയും സ്‌നേഹത്തിൻെറയും മഹാഇടയൻ -ജോസ് കെ. മാണി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്് മാര്‍ത്തോമ പൗലോസ് കാതോലിക്കാ ബാവ കാലം ചെയ്തതോടെ നഷ്ടമാകുന്നത് മാനവികതയുടെ മഹാ ഇടയനെയാണെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. കാഴ്ച്ചപ്പാടിലും കര്‍മമേഖലയിലും തികച്ചും വ്യത്യസ്തമായിരുന്ന ബാവ തിരുമേനിയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിൻെറ പരിസമാപ്തിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.