ബഷീർ വിശ്വ വിജയിയായ എഴുത്തുകാരൻ –ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക -സാഹിത്യ സമ്മേളനം മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കാലിക്കറ്റ് സർവകലാശാല ബഷീർ ചെയർ, ബേപ്പൂർ ഹെറിറ്റേജ് ഫോറം, മലയാളം സർവകലാശാല എന്നിവ സംയുക്തമായാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
വിശ്വ വിജയിയായ എഴുത്തുകാരനാണ് ബഷീർ എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അദ്ദേഹത്തെപ്പോലെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ നേരിട്ട മറ്റൊരു എഴുത്തുകാരനില്ല. അദ്ദേഹത്തിനുള്ള സ്മാരകം എത്രയും പെട്ടെന്ന് സാധ്യമാകട്ടെ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബഷീർ സ്മാരകത്തിനു വേണ്ടി ബേപ്പൂർ കമ്യൂണിറ്റി ഹാളിന് സമീപം കോർപറേഷൻ സ്ഥലം കെണ്ടത്തിയിട്ടുണ്ടെന്നും സ്മാരകം പൂർത്തിയാക്കാനുള്ള നടപടികൾക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അധ്യക്ഷത വഹിച്ച എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡൻറ് എ.കെ. പ്രശാന്ത്, കമാൽ വരദൂർ, എൻ.ഇ. ബാലകൃഷ്ണ മാരാർ, രവീന്ദ്രൻ െപായിലൂർ, എൻ.ഇ. മനോഹർ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ പ്രഫ. കൽപറ്റ നാരായണൻ, ഡോ. കെ.വി. തോമസ്, പ്രദീപ് ഹുഡിനോ എന്നിവർ പങ്കെടുത്തു.
ജന്മദിനാഘോഷേത്താടനുബന്ധിച്ച് 40 ദിവസം നീളുന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ്, ലിറ്ററേച്ചർ, ടൂറിസം ഫെസ്റ്റിവെൽ ആണ് സംഘടിപ്പിക്കുന്നത്.
ജനുവരി 21നാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.