ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങളിേലക്ക് പാർലമെൻറിെൻറ ശ്രദ്ധ ക്ഷണിച്ച് ബഷീർ
text_fieldsന്യൂഡൽഹി: ത്രിപുരയിലും അസമിലും ഗുരുഗ്രാമിലും കർണാടകയിലും ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ചു. ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുകയാണ്. ഹരിയാന ഗുരുഗ്രാമിൽ രണ്ടുമൂന്നു മാസമായി ജുമുഅ നമസ്കാരം നടത്താന്‍ പോലും കഴിയുന്നില്ല. നമസ്കരിക്കാന്‍ വരുന്നവരെ ആക്രമിക്കുകയാണ്. ത്രിപുരയില്‍ പള്ളിക്കു നേരെയും കര്‍ണാടകയില്‍ ചര്‍ച്ചിനു നേരെയും നടന്ന ആക്രമണങ്ങൾ രാജ്യത്തെ ഞെട്ടിച്ചു.
അസമിൽ വലിയ തോതിൽ കുടിയൊഴിപ്പിക്കല്‍ നടക്കുകയാണ്. ഭരണഘടന നല്കുന്ന അവസര സമത്വവും നീതിയും ന്യായവും ഏതെങ്കിലും മതത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകമായി അവകാശപ്പെട്ടതല്ലെന്നും ഇന്ത്യയിലെ ഓരോ പൗരനും തുല്യ അവകാശമുണ്ടെന്നും ബഷീർ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.