ബഷീറിന്റെ മരണം: വഫ വിടുതൽ ഹരജി സമർപ്പിച്ചു; വാദം ജൂൺ ആറിന്
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി വഫ വിടുതൽ ഹരജി സമർപ്പിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി വാദം ജൂൺ ആറിന് പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണന്ന് വഫ അപേക്ഷയിൽ പറയുന്നു. ഇതിനെതുടർന്ന് കുറ്റപത്രം വായിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അപകടം നടന്ന കവടിയാർ-മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഹരജി നൽകിയതുമൂലം നടപടികൾ വിചാരണ കോടതിക്ക് കൈമാറുന്നത് ഒരു വർഷം നീണ്ടുപോയിരുന്നു.
അതിന് പിന്നാലെയാണ് രണ്ടാംപ്രതി വിടുതൽ ഹരജി സമർപ്പിച്ചത്. ഇതോടെ കേസ് നാല് മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ ബഷീർ ദാരുണമായി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.