ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരളത്തിൽ കണ്ണീർ പേമാരിയാകുന്നതെങ്ങനെ?
text_fieldsകോഴിക്കോട്: മുൻവർഷങ്ങളിലെ പോലെ സംസ്ഥാനത്ത് വീണ്ടും പ്രളയ സമാന സാഹചര്യം. ശനിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ ഇപ്പോൾ പെയ്തിറങ്ങുന്നത്.
ന്യൂനമർദം ഉണ്ടാകുന്ന സ്ഥലത്തെ മർദം മറ്റു പ്രദേശങ്ങളിൽനിന്നും കുറയുന്നു. ഇതുമൂലം അന്തരീക്ഷകണികകളെല്ലാം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട പ്രദേശത്തേക്ക് നീങ്ങുന്നു. ഇത്തരത്തിൽ സഞ്ചരിക്കുന്നതിൻെറ ഭാഗമായി കാറ്റ് രൂപപ്പെടും. ന്യൂനമർദത്തിൻെറ ശക്തി അനുസരിച്ചായിരിക്കും കാറ്റിൻെറയും തീവ്രത. ന്യൂനമർദ ശക്തി കൂടുേമ്പാൾ കാറ്റിൻെറയും തീവ്രത കൂടും. ഇത്തരത്തിൽ അറബിക്കടലിൽ നിന്നുള്ള അന്തരീക്ഷ വായു ബംഗാൾ ഉൾക്കടലിലെ ന്യൂനമർദപ്രദേശത്തേക്ക് നീങ്ങും. എന്നാൽ കേരളത്തിൻെറ കവചമായ പശ്ചിമഘട്ട മലനിരകൾ ഇത്തരത്തിൽ നീങ്ങുന്ന അന്തരീക്ഷ വായുവിനെ തടഞ്ഞുനിർത്തുന്നു. ഈ കണികകൾ മുകളിലേക്ക് പോകുന്നതോടെ നീരാവി രൂപപ്പെട്ട് കേരളത്തിൻെറ പശ്ചിമഘട്ട മലനിരകളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴക്ക് ഇടയാക്കുന്നു. ന്യൂനമർദത്തിൻെറ ശക്തി അനുസരിച്ച് കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവും കൂടും. ശനിയാഴ്ച ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇത് വരുംദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ ഇടയാക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ ഡോ. സി.കെ. രാജൻ 'മാധ്യമം ഓൺലൈനി'നോട് പറയുന്നു.
മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പശ്ചിമഘട്ട മലനിരപ്രദേശമാണ് ദുരന്തത്തിനിരയാകുന്നതും പതിവ്. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവത നിരയാണ് പശ്ചിമഘട്ടം. വയനാട്, മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കേരളത്തിലെ പ്രധാന പശ്ചിമഘട്ട മലനിരകൾ. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ട മലനിരകളിൽനിന്നാണ്. പശ്ചിമഘട്ട മലനിരകളിൽ പെയ്യുന്ന അതിതീവ്ര മഴ കേരളത്തിലെ മറ്റു ജില്ലകെളയും വെള്ളത്തിനടിയിലാക്കും. മഹാമാരിക്കൊപ്പം മുൻവർഷങ്ങളിലെപ്പോലെ പ്രളയ സമാനസാഹചര്യം കൂടി നേരിടേണ്ടിവരുേമ്പാൾ ദുരിതാശ്വാസ പ്രവർത്തനങ്ങളും വെല്ലുവിളിയാകും. ഇടുക്കിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ 30 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി. മൂന്നാറിൽ 23 സെൻറീമീറ്റർ മഴയാണ് ഒറ്റരാത്രിയിൽ പെയ്തിറങ്ങിയത്. വയനാട്ടിൽ 27.6 സെൻറീ മീറ്റർ മഴ പെയ്തതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.