ബാബരി വിധി ദൗർഭാഗ്യകരമെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: ബാബരി മസ്ജിദ് ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധി ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് ജമാഅ ത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.
ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് തൃപ്തി നല്‍കുന്ന ഒന്നല്ല സുപ്രീംകോടതി വിധി. ബൃഹത്തായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യ. ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു വിധി എന്ന നിലക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് വലിയ വീണ്ടുവിചാരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
വൈകാരിക തലങ്ങളുള്ള ഒരു വിഷയമെന്ന നിലക്ക് ജനാധിപത്യപരവും നിയമപരവുമായ സമീപനങ്ങളാണ് പൊതുസമൂഹം സ്വീകരിക്കേണ്ടത്. എന്നാൽ, വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതോ സമാധാനാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതോ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതോ ആയ നിലപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ വിഭാഗവും ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.