വയനാട് സീറ്റ് വെച്ചുമാറാം; തൃശൂർ ഒഴിച്ചിട്ട് ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: വയനാട്, തൃശൂർ സീറ്റുകൾ ഒഴിച്ചിട്ട് ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. ആലത്തൂരിൽ ടി.വി ബാബു, ഇടുക്കിയിൽ ബിജു കൃഷ്ണൻ, മാവേലിക്കരയിൽ തഴവ സഹദേവൻ എന്നിവരാണ് മത്സരിക്കു ക. വയനാട്, തൃശൂർ സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം സംസ്ഥാന കൗൺസിൽ ചേർന്ന് തീരുമാനിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി വരികയാണെങ്കിൽ എൻ.ഡി.എയുമായി ചർച്ച നടത്തി സീറ്റുകൾ വെച്ചുമാറാനും ബി.ഡി.ജെ.എസ് തയാറാണ്. വയനാട്ടിൽ സീറ്റ് വിട്ടു നൽകണമെന്നോ താൻ മത്സരിക്കണമെന്നോ ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ല. അക്കാര്യം രാഹുലിെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു.
എൻ.ഡി.എക്ക് വിജയസാധ്യതയുള്ള സീറ്റാണ് തൃശൂർ. തൃശൂരിൽ താൻ മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർഥിത്വത്തിനായി ഒരു ഉപാധിയും വെച്ചിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി.
എസ്.എൻ.ഡി.പിയുടെ നിലപാട് ബി.ഡി.ജെ.എസിെൻറ വോട്ടിനെ ബാധിക്കില്ല. മതേതര പാർട്ടിയാണ് ഞങ്ങളുടേത്. എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും തമ്മിൽ കൂട്ടികുഴേക്കണ്ടതില്ല. സമദൂര നിലപാടാണ് എസ്.എൻ.ഡി.പി തുടരുന്നത്. ഏതു പാർട്ടിക്ക് വേണമെങ്കിലും പിന്തുണ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് കൃത്യമായ ധാരണയോടെയാണ് ഇത്തവണ എൻ.ഡി.എയുമായി ചേർന്ന് മത്സരിക്കുന്നത്. കോർപറേഷൻ, ബോർഡുകൾ, സ്റ്റാൻഡിങ് കമ്മിറ്റികൾ എന്നിവിടങ്ങളിൽ പാർട്ടിക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.