Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ഡി.ജെ.എസ്​...

ബി.ഡി.ജെ.എസ്​ വിശ്വാസികൾക്കൊപ്പം -തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ഡി.ജെ.എസ്​ വിശ്വാസികൾക്കൊപ്പം -തുഷാർ വെള്ളാപ്പള്ളി
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ഡി.ജെ.എസ്​ വിശ്വാസികൾക്കൊപ്പമാണെന്ന് ബി.ഡി.ജെ.എസ്​ സംസ്​ഥാന അധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ​ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ നടത്തുന്ന സെക്ര​േട്ടറിയേറ്റ്​ ​േലാങ്​ മാർച്ചിൽ ബി.ഡി.ജെ.എസ്​ പ​െങ്കടുക്കും.

വിശ്വാസികളുടെ സമരത്തിന്​ വെള്ളാപ്പള്ളി നടേശൻ എതിരല്ല. കൂടിയാലോചന ഇല്ലാതിരുന്നതിനാലാണ് സമരത്തെ അദ്ദേഹം എതിർത്തത്​​. വിധിയെ മറി കടക്കാൻ സർക്കാർ ഒാർഡിനൻസ്​ കൊണ്ടു വരണമെന്നും തുഷാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു.

വിധിയെ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്​. ആചാരങ്ങള്‍ അനുഷ്ഠിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും വേണം. വിധി കര്‍മം കൊണ്ട് മറികടക്കുകയാണ്​ വേണ്ടതെന്നും തെരുവിലിറങ്ങി അക്രമം കാണിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbdjsmalayalam newsThushar velleppallyAyyappa devoteesSabarimala News
News Summary - BDJS with devotees says Thushar velleppally -kerala news
Next Story