കേരളം ബി.ഡി.ജെ.എസ് നേതാക്കൾ ഭരിക്കും -തുഷാർ വെള്ളാപ്പള്ളി
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഭാരത് ധർമ ജനസേന (ബി.ഡി.ജെ.എസ്) നേതാക്കള്‍ കേരളം ഭരിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ല പ്രവര്‍ത്തക കൺവെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ്. പാർലമെൻറ് തെരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സീറ്റുകള്‍ കേരളത്തില്‍ എൻ.ഡി.എക്ക് കിട്ടും. സ്വന്തം വലുപ്പം തിരിച്ചറിഞ്ഞ് ഇതിനായി പ്രവർത്തകർ മുന്നിട്ടിറങ്ങണം.
ജില്ല പ്രസിഡൻറ് ഗിരി പാമ്പനാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് രാഷ്ട്രീയ വിശദീകരണം നടത്തി. രത്നാകരൻ പയ്യോളി, പി.സി. അശോകൻ, സുനിൽ കുമാർ പുത്തൂർമഠം തുടങ്ങിയവർ സംസാരിച്ചു.
മുന്നണികളിലെ അതൃപ്തർ ഒന്നര മാസത്തിനകം എൻ.ഡി.എയിൽ –തുഷാർ
കോഴിക്കോട്: സംസ്ഥാനത്ത് ഇരു മുന്നണികളിലുമുള്ള അതൃപ്തർ ഒന്നര മാസത്തിനകം എൻ.ഡി.എയിൽ എത്തുമെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയുള്ളവർ വന്നാൽ സ്വീകരിക്കുമെന്ന് നേരത്തേ തീരുമാനമെടുത്തതാണ്. ശബരിമല കാര്യത്തിൽ പി.സി. ജോർജ് എം.എൽ.എ എൻ.ഡി.എയുടെ നിലപാടിനൊപ്പമാണ്. മുന്നണിയിൽ ഘടകകക്ഷിയെന്ന രീതിയിൽ മാത്രമേ പി.സി. ജോർജിന് വരാൻ സാധിക്കുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം നീക്കങ്ങൾ എൻ.ഡി.എക്ക് നേട്ടമുണ്ടാക്കും.കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ തുടർച്ചയായ പ്രതിഷേധം ജാമ്യം കിട്ടുന്നതിന് തടസ്സമാവും എന്നതിനാലാണ് വലിയ പ്രക്ഷോഭങ്ങൾ ഉയരാത്തത്. കേസുകൾ നിയമപരമായാണ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.