Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2023 6:49 AM IST Updated On
date_range 7 Aug 2023 6:49 AM ISTവെള്ളത്തിലിറങ്ങും മുമ്പ് ശ്രദ്ധിക്കാം
text_fieldsbookmark_border
കൊച്ചി: അടിക്കടിയുണ്ടാകുന്ന മുങ്ങിമരണങ്ങൾ ആശങ്കയിലാഴ്ത്തുമ്പോൾ സുരക്ഷ മുൻകരുതലുകൾ പ്രധാനമാണ്. അപകടങ്ങളുടെ എണ്ണം വർധിക്കുമ്പോൾ നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നീന്തൽ അറിയാമെങ്കിലും വെള്ളത്തിലിറങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക, അത് സ്വിമ്മിങ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും.
- വെള്ളത്തില്‍ ഇറങ്ങുമ്പോൾ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക.
- നേരം ഇരുട്ടിയശേഷം ഒരുകാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്.
- ഒന്നിച്ച് വെള്ളത്തിൽ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ സ്വയം രക്ഷപ്പെടാനും കൂടെയുള്ളവരെ രക്ഷപ്പെടുത്താനുമുള്ള സംവിധാനം കണ്ടുവെക്കണം.
- തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ ചാടാന്‍ ശ്രമിക്കരുത്.
- വെള്ളത്തില്‍വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക.
- സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.
- മദ്യപിച്ചശേഷം വെള്ളത്തിൽ ഇറങ്ങരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story